2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ആര്‍.ബി.ഐ റിപ്പോ നിരക്ക് കാല്‍ ശതമാനം ഉയര്‍ത്തി

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് വീണ്ടും റിപ്പോ നിരക്ക് കാല്‍ ശതമാനം വര്‍ധിപ്പിച്ചു. 6.25 ശതമാനത്തില്‍ നിനന് 6.50 ശതമാനമായാണ് വര്‍ധിച്ചത്. നിരക്ക് ഉയര്‍ത്തിയതോടെ വിവിധ വായ്പകളുടെ പലിശ നിരക്കുകള്‍ വര്‍ധിക്കും. ഭവന, വാഹന വായ്പാക്കാരെയാകും ഇത് ബാധിക്കുക. 

ഇതിനൊപ്പം റിവേഴ്‌സ് റിപ്പോ നിരക്കും കാല്‍ ശതമാനം ഉയര്‍ത്തി. പണപ്പെരുപ്പം ഉയരുന്നതും ഭാവിയില്‍ അത് ഉയരാനുള്ള സാധ്യതയും പരിഗണിച്ചാണ് ആര്‍.ബി.ഐയുടെ നടപടി.

സി.ആര്‍.ആര്‍ നിരക്ക് നാലു ശതമാനത്തിലും എസ്.എല്‍.ആര്‍ നിരക്ക് 19.5 ശതമാനത്തിലും തുടരും.

ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ നേതൃത്വത്തിലുള്ള ആറംഗ സമിതി രണ്ടുദിവസം നീണ്ടുനിന്ന യോഗത്തിനുശേഷമാണ് തീരുമാനമെടുത്തത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.