2019 October 20 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

12 ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി

തിരുവനന്തപുരം : കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ 12 ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, എറണാകുളം, കോട്ടയം, തൃശ്ശൂര്‍, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കാസര്‍കോട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അംഗനവാടികള്‍ക്കും അവധി ബാധകമാണ്.
.കേരള, കാലിക്കറ്റ്, എംജി, കണ്ണൂര്‍ സര്‍വ്വകലാശാലകളും ആരോഗ്യ സര്‍വകലാശാലയും നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു.

കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, തൃശ്ശൂര്‍,പാലക്കാട്,എറണാകുളം ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടും ബാധകമാണ്.

അതേസമയം ഈ സീസണിലെ ഏറ്റവും ശക്തമായ മഴ ഇന്ന് രാത്രി പെയ്യുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് വയനാട്ടില്‍ അതീവജാഗ്രത പ്രഖ്യാപിച്ചു. ഇന്ന് ഇതുവരെ 200 മില്ലിമീറ്ററിന് മുകളില്‍ വയനാട്ടില്‍ പെയ്തു എന്നാണ് കണക്ക്. കഴിഞ്ഞ അഞ്ച് ദിവസമായി ജില്ലയില്‍ നല്ല മഴ ലഭിക്കുന്നുണ്ട്. ഇതിനിടെയാണ് ശക്തമായ മഴ ഇനിയും വരാനിരിക്കുന്ന എന്ന മുന്നറിയിപ്പ് എത്തുന്നത്. ഇതേതുടര്‍ന്ന് അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും അവസാനത്തെയാളേയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.

കനത്ത മഴ കാരണം വെള്ളിയാഴ്ച നടത്താനിരുന്ന കാലിക്കറ്റ് സര്‍വകലാശാലയുടെ എല്ലാ പരീക്ഷകളും മാറ്റിവച്ചതായി സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.
പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.