2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

മുന്‍ ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ മുഹമ്മദ് ഷാഹിദ് അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ ഹോക്കി ക്യാപ്റ്റന്‍ മുഹമ്മദ് ഷാഹിദ് (56) അന്തരിച്ചു. ബുധനാഴ്ച്ച രാവിലെ ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കരളിനും കിഡ്‌നിക്കും അസുഖം ബാധിച്ച് ഗുരുതരാവസ്ഥയിലാണ് ഷാഹിദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 1980 ലെ മോസ്‌കോ ഒളിംപിക്‌സില്‍ സ്വർണം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന ഷാഹിദിനെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.

ഷാഹിദിന്റെ ജീവന്‍ രക്ഷിക്കണമെന്നും ചികിത്സാ സൗകര്യം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ഹോക്കി ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ ധന്‍രാജ്പിള്ള രംഗത്തു വന്നതോടെയാണ് രോഗത്തിന്റെ ഗൗരവം പുറംലോകമറിഞ്ഞത്. തുടര്‍ന്ന് ഷാഹിദിന്റെ ചികിത്സാ ചെലവുകള്‍ ഏറ്റെടുക്കാന്‍ റെയില്‍വേ തയ്യാറായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.