2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ജമ്മു കശ്മീരില്‍ ഹിസ്ബുല്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു; ദോഡ ജില്ല തീവ്രവാദ മുക്തമായെന്ന് പൊലിസ്

 

ശ്രീനഗര്‍: അനന്ത്‌നാഗ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെ കൊലപ്പെടുത്തിയെന്ന് സുരക്ഷാ സേന. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ മസൂദ് അഹമ്മദ് ഭട്ട് ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. ദക്ഷിണ കശ്മീരിലെ ഖുച്ഛോഹാര്‍ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.

മസൂദിന്റെ വധത്തോടെ ജമ്മു മേഖലയില്‍ ദോഡ ജില്ല തീവ്രവാദ മുക്തമായെന്ന് പൊലിസ് പ്രഖ്യാപിച്ചു. അവസാന തീവ്രവാദിയും കൊല്ലപ്പെട്ടെന്നും പൊലിസ് പറഞ്ഞു.

‘മസൂദ് ബലാത്സംഗക്കേസില്‍ ഉള്‍പ്പെടുകയും ഒളിവില്‍ പോവുകയും ചെയ്തു. പിന്നീട് ഹിസ്ബുല്‍ മുജാഹിദീനില്‍ ചേര്‍ന്ന ഇയാള്‍ കശ്മീരിലേക്ക് പ്രവര്‍ത്തനം മാറ്റി’- ജമ്മു കശ്മീര്‍ പൊലിസ് മേധാവി ദില്‍ബാഗ് സിങ് പറഞ്ഞു.

ദക്ഷിണ കശ്മീരില്‍ 29 വിദേശ തീവ്രവാദികള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജമ്മു കശ്മീര്‍ പൊലിസ് ശനിയാഴ്ച പറഞ്ഞിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.