2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

രോഹിത് ശര്‍മ ഇനി ഹിറ്റ്മാന്‍ മാത്രമല്ല, സിക്‌സറടി വീരനും

ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയുടെ സിക്‌സറടി വീരനാണ് മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി. ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരം. എന്നാല്‍, ഈ റെക്കോര്‍ഡിനൊപ്പം എത്തിയിരിക്കുകയാണ് ഇന്ത്യയുടെ സ്വന്തം ഹിറ്റ്മാന്‍ രോഹിത് ശര്‍മ.

ഇന്ന് ന്യൂസിലാന്‍ഡിനെതിരേ നടന്ന മത്സരത്തില്‍ രണ്ടു സിക്‌സറുകള്‍ നേടിയതോടെയാണ് ഇന്ത്യയ്ക്കു വേണ്ടി ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരമെന്ന ധോണിയുടെ റെക്കോര്‍ഡിനൊപ്പം
രോഹിത് എത്തിയത്. 215 സിക്‌സറുകളാണ് ഇരുവരും ഇന്ത്യയ്ക്ക് വേണ്ടി നേടിയത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയത് പാകിസ്താന്റെ ഷാഹിദ് അഫ്രീദിയാണ്. 351 സിക്‌സറുകളാണ് അഫ്രീദിയുടെ പേരിലുള്ളത്. രണ്ടാം സ്ഥാനത്ത് വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയിലാണ്. 275 സിക്‌സറുകളാണ് താരം നേടിയത്. മൂന്നാം സ്ഥാനത്ത് 270 സിക്‌സറുകളുമായി ശ്രീലങ്ക യുടെ സനത് ജയസൂര്യ. നാലാം സ്ഥാനത്താണ് ഇപ്പോള്‍ ധോണിക്കൊപ്പം രോഹിത് ശര്‍മയും എത്തിയിരിക്കുന്നത്.

199 മത്സരങ്ങളില്‍ നിന്നാണ് രോഹിത് ശര്‍മ ഇത്രയും സിക്‌സറുകള്‍ സ്വന്തമാക്കിയത്. 337 മത്സരങ്ങളില്‍ നിന്ന് ധോണി 222 സിക്‌സറുകള്‍ നേടിയെങ്കിലും ഇതില്‍ ഏഴെണ്ണം ഏഷ്യന്‍ ഇലവനു വേണ്ടിയാണ് ധോണി നേടിയത്.



 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.