2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

*#@%*()- രാഹുല്‍ ഗാന്ധിക്കെതിരെ പച്ചത്തെറിയുമായി ഹിമാചല്‍പ്രദേശ് ബി.ജെ.പി അധ്യക്ഷന്‍

 

ഷിംല: രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത അശ്ലീല തെറിയുമായി ഹിമാചല്‍ പ്രദേശ് ബി.ജെ.പി അധ്യക്ഷന്‍ സത്പാല്‍ സിങ് സാറ്റി. ഒരു പഞ്ചാബ് സ്വദേശി താങ്കളോട് പറയാന്‍ എന്നോട് ആവശ്യപ്പെട്ട കാര്യം താന്‍ പറയുകയാണ്. ഇന്ത്യയുടെ കാവല്‍ക്കാരനായ മോദി കള്ളനാണെങ്കില്‍, താങ്കള്‍ ഒരു ‘മദര്‍ചോദ്’ (അമ്മയുമായി ലൈംഗിക ബന്ധം പുലര്‍ത്തുന്നയാള്‍) ആണ് എന്നായിരുന്നു സത്പാലിന്റെ പരാമര്‍ശം.

കാവല്‍ക്കാരന്‍ കള്ളനാണെന്നാണ് അയാള്‍ പറയുന്നത്. സഹോദരാ…, നിങ്ങളുടെ അമ്മ ജാമ്യത്തിലാണ്, താങ്കളുടെ സഹോദരി ഭര്‍ത്താവും അങ്ങനെ തന്നെയാണ്. പിന്നെ താങ്കളും. നിങ്ങള്‍ കള്ളനെന്ന് വിളിക്കുന്ന അദ്ദേഹത്തിനെതിരെ ഒരു കേസുമില്ല. അദ്ദേഹം ജാമ്യത്തിലല്ല. ഒരു പഞ്ചാബി സ്വദേശി താങ്കളോട് പറയാന്‍ ആവശ്യപ്പെട്ടത് ഞാനിവിടെ പറയാം. ഇന്ത്യയുടെ കാവല്‍ക്കാരന്‍ കള്ളനാണെന്ന് നിങ്ങള്‍ പറയുകയാണെങ്കില്‍, നിങ്ങള്‍ ഒരു മദര്‍ചോദ് ആണ്- സത്പാല്‍ പറഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.