2019 March 26 Tuesday
നീതി ലഭ്യമാക്കാനുള്ള എളുപ്പമാര്‍ഗം മറ്റുള്ളവര്‍ക്കു നീതി വാങ്ങിക്കൊടുക്കലാണ്. -മഹാത്മജി

വനിതാ മതിലില്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്ന് നിര്‍ബന്ധമുണ്ടോ?- സര്‍ക്കാര്‍ നിലപാടറിയിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: വനിതാ മതിലില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്ന് നിര്‍ബന്ധമുണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യാഴാഴ്ച്ച നിലപാട് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്താണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നതെന്ന പൊതുതാല്‍പര്യ ഹരജിയിലാണ് കോടതിയുടെ നടപടി.

വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ തെറ്റെന്തെങ്കിലുമുണ്ടോയെന്നും ഇതില്‍ പങ്കുചേരണമെന്നുള്ളത് സര്‍ക്കാരിന്റെ അഭ്യര്‍ഥന മാത്രമല്ലേയെന്നും കോടതി ചോദിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.