2020 February 28 Friday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കോതമംഗലം പള്ളി ഏറ്റെടുക്കല്‍; സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: കോതമംഗലം പ്ള്ളി ഏറ്റെടുക്കാനുള്ള കോടതി വിധി നടപ്പാക്കാത്തതിനെതിരേ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കോടതി ഉത്തരവ് പാലിക്കാത്ത നടപടി അംഗീകരിക്കാനാവില്ല. പള്ളി ഏറ്റെടുക്കാന്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ കോടതിയെ അറിയിക്കണം. ഈ മാസം 25ന് ജില്ലാ കലക്ടറോട് കോടതിയില്‍ നേരിട്ട് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

വിധി നടപ്പാക്കുന്നത് എങ്ങനെയെയന്ന് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നേരത്തേ വിധി നടപ്പാക്കാന്‍ ഒരുമാസത്തെ സമയം വേണമെന്ന് കലക്ടര്‍ കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ രണ്ടാഴ്ചകള്‍ക്കുള്ളില്‍ പള്ളി ഏറ്റെടുക്കണമെന്ന് ഉത്തരവിടുകയായിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് യാതൊരു നീക്കവുമുണ്ടാവാത്ത സാഹചര്യത്തിലാണ് കോടതി വിമര്‍ശനവുമായി രംഗത്തെത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.