2019 July 22 Monday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ഇന്ത്യയിലെ വര്‍ണാഭമായ കക്കൂസുകള്‍ കാണാന്‍ സഞ്ചാരികള്‍ എത്തുന്ന ഒരു കാലമുണ്ടാവും: നരേന്ദ്ര മോദി

 

ന്യൂഡല്‍ഹി: ‘നമ്മള്‍ ഒരുപാട് സൗന്ദര്യ മത്സരങ്ങളെപ്പറ്റി കേട്ടിട്ടുണ്ട്. പക്ഷെ, നമ്മളൊരിക്കലെങ്കിലും കക്കൂസ് മത്സരത്തെപ്പറ്റി കേട്ടിട്ടുണ്ടോ?’- പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതാണ് ചോദ്യം. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ അത്തരമൊരു മത്സരം നടന്നുവെന്നും മോദി പറഞ്ഞു. സ്വച്ഛ് സുന്ദര്‍ ശൗചാല പദ്ധതിക്കു കീഴില്‍ അത്തരമൊരു മത്സരം നടന്നുവെന്നാണ് മോദിയുടെ അവകാശവാദം.

‘അവര്‍ കക്കൂസുകള്‍ പെയിന്റിങുകളും ചിത്രങ്ങളും കൊണ്ട് അലങ്കരിച്ചു. പ്രാദേശിക കലകളും സ്വച്ഛ് ഭാരത് സന്ദേശങ്ങളും ലോഗോകളും വരച്ചു. ഈയൊരു മുന്നേറ്റം കാരണം, വിദേശ സഞ്ചാരികള്‍ ഇന്ത്യന്‍ കക്കൂസുകള്‍ കാണാനെത്തുന്ന ഒരു കാലമുണ്ടാവുമെന്ന് താന്‍ വിശ്വസിക്കുന്നു. നമ്മുടെ വര്‍ണാഭമായ കക്കൂസുകള്‍ കാണാനായി സഞ്ചാരികളെത്തുമെന്നാണ് വിശ്വാസം’- മോദി പറഞ്ഞു.

 

ഹരിയാനയിലെ കുരുക്ഷേത്രയില്‍ സ്വച്ഛ് ശക്തി- 2019 പരിപാടിയില്‍ സംബന്ധിച്ചാണ് മോദി കക്കൂസുകളെപ്പറ്റി വാതോരാതെ പ്രസംഗിച്ചത്. പരിപാടിയില്‍ ചില വനിതാ നേതാക്കള്‍ക്ക് മോദി പുരസ്‌കാരം നല്‍കുകയും ചെയ്തു. ശുചിത്വ മേഖലയില്‍ തുടര്‍ച്ചയായ സേവനം നല്‍കിയ സ്ത്രീകള്‍ക്കാണ് പുരസ്‌കാരം നല്‍കിയത്.

 

രാജ്യത്ത് 10 കോടി കക്കൂസുകള്‍ നിര്‍മിച്ചുവെന്നും മോദി പറഞ്ഞു. 5.5 ലക്ഷം ഗ്രാമങ്ങളും 600 ബ്ലോക്കുകളും വെളിയിട വിസര്‍ജ്യ മുക്തമായി പ്രഖ്യാപിച്ചുവെന്നും മോദി പറഞ്ഞു.

2014 ല്‍ 30 കോടിയില്‍ അധികം സ്ത്രീകള്‍ ഒന്ന് സ്വയം ആശ്വസിക്കാന്‍ രാത്രിവരെ കാത്തിരിക്കണമായിരുന്നു. പ്രത്യേകം കക്കൂസുകള്‍ ഇല്ലാത്തതു കാരണം നമ്മുടെ പെണ്‍കുട്ടികള്‍ സ്‌കൂളുകളില്‍ നിന്ന് നിര്‍ത്തിപ്പോയി. ഈ കണക്കുകളെല്ലാം മനസില്‍ വച്ച്, ഞങ്ങള്‍ വലിയൊരു ശുചിത്വ വിപ്ലവം തുടങ്ങി- സ്വച്ഛ് ഭാരത് അഭിയാന്‍. 2014 ല്‍ 40 ശതമാനം മാത്രമുണ്ടായിരുന്ന സാനിറ്റേഷന്‍ കവേറജ് ഇപ്പോള്‍ 98 ശതമാനത്തിലേക്ക് എത്തിച്ചുവെന്നും മോദി പറഞ്ഞു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.