2019 February 23 Saturday
പശുക്കള്‍ അയവിറക്കും പോലെ നാവു കൊണ്ട് അയവിറക്കി വായാടിത്തത്തോടെ സംസാരിക്കുന്നവനോട് അല്ലാഹു കോപിക്കും – മുഹമ്മദ് നബി(സ)

ഓര്‍ക്കൂട്ടിന്റെ ‘ഹലോ’ സോഷ്യല്‍ മീഡിയാ ആപ്പ് ഇന്ത്യയിലും

ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്കില്‍ നിന്ന് ഉപയോക്താക്കളുടെ വിവരങ്ങള്‍ വ്യാപകമായി ചോര്‍ന്ന സാഹചര്യത്തില്‍ പുതിയ സോഷ്യല്‍ മീഡിയാ ആപ്പുമായി ഓര്‍ക്കൂട്ട് സ്ഥാപകന്‍ ഓര്‍ക്കൂട്ട് ബുയുക്കോക്ടന്‍. ആധികാരികവും അര്‍ഥപൂര്‍ണവും പോസിറ്റീവുമായ സാമൂഹ്യ ഇടപെടലിനു വേണ്ടിയാണ് ആപ്പെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ഹലോ എന്നു പേരിട്ട ആപ്പ് ഇന്ത്യയിലാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. നിലവില്‍ ബ്രസീലില്‍ ലഭ്യമാണ്. പത്തുലക്ഷം ഉപയോക്താക്കള്‍ ഹലോയ്ക്ക് ബ്രസീലിലുണ്ട്.

ഗൂഗിളിന്റെ ഉടമസ്ഥതയിലായിരുന്നു ഓര്‍ക്കൂട്ട്. 2004 ല്‍ ഫെയ്‌സ്ബുക്കിനൊപ്പം ആരംഭിച്ച ഓര്‍ക്കൂട്ട്, ഫെയ്‌സ്ബുക്കിന്റെ അതിപ്രസരത്തില്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. 2014 സെപ്തംബര്‍ 30നായിരുന്നു ഓര്‍ക്കൂട്ട് പൂട്ടിയത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.