2020 June 03 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘ഭൂമിയിലെ നരകം’ കിഴക്കന്‍ ഗൗഥയിലെ ആക്രമണം നിര്‍ത്തണമെന്ന് യു.എന്‍

ജനീവ: സിറിയയിലെ വിമത മേഖലയായ കിഴക്കന്‍ ഗൗഥയില്‍ നടക്കുന്ന വ്യോമാക്രമണം ഉടന്‍ നിര്‍ത്തണമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ആന്റണിയോ ഗുട്ടെറസ്. 30 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രമേയത്തിന് സുരക്ഷാ സമിതിയോട് അദ്ദേഹം ആഹ്വാനം ചെയ്തു.

കിഴക്കന്‍ ഗൗഥയിലെ നിലവിലെ സാഹചര്യത്തെ ‘ഭൂമിയിലെ നരകം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സ്വിറ്റസര്‍ലാന്റില്‍ യു.എന്‍ മനുഷ്യാവകാശ സമിതിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”അവരുടെ പൂര്‍ണ ഉടമ്പടിക്കു വേണ്ടിയും അന്താരാഷ്ട്ര മനുഷ്യത്വത്തിനു വേണ്ടിയും മനുഷ്യാവകാശത്തിനു വേണ്ടിയും ഞാന്‍ എല്ലാവരെയും ഓര്‍മ്മപ്പെടുത്തുന്നു”- ഗുട്ടെറസ് പറഞ്ഞു.

കിഴക്കന്‍ ഗൗഥയിലെ അല്‍ ഷിഫാനിയ്യ നഗരത്തിലെ സര്‍ക്കാര്‍ സൈന്യം ക്ലോറിന്‍ വാതക പ്രയോഗം നടത്തിയെന്ന ഡോക്ടര്‍മാരുടെ ആരോപണം വന്നതിനു പിന്നാലെയാണ് യു.എന്നിന്റെ ഇടപെടല്‍.

ക്ലോറിന്‍ വാതക ആക്രമണം കാരണം ഒരു കുട്ടി ശ്വാസംമുട്ടി മരിച്ചതായി യുദ്ധമുഖത്തെ പ്രതിരോധ സംഘമായ ‘വൈറ്റ് ഹെല്‍മറ്റ്’ അംഗങ്ങള്‍ പറഞ്ഞു.

2013 മുതല്‍ വിമതരുടെ നിയന്ത്രണത്തിലുള്ളതാണ് കിഴക്കന്‍ ഗൗഥ. വിമതരുടെ ശക്തി അവശേഷിക്കുന്ന ഏക പ്രദേശം കൂടിയാണ് ഇത്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.