2019 September 18 Wednesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

എഴുപത്തി അയ്യായിരം കടന്ന് ഹൈബി

എറണാകുളത്ത് ഹൈബി ഈഡന്റെ ലീഡ് എഴുപതിത്തി അയ്യായിരം കവിഞ്ഞു. ഏകദേശം വിജയം ഉറപ്പിച്ചുകഴിഞ്ഞ മണ്ഡലത്തില്‍ പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനങ്ങളുമായി തെരുവുകളില്‍ ഇറങ്ങിത്തുടങ്ങി. പോളിങ്ങിന്റെ ഭൂരിപക്ഷവും എണ്ണിക്കഴിഞ്ഞപ്പോള്‍ സംസ്ഥാനത്ത് യു.ഡി.എഫ് തരംഗമാണ് നിലനില്‍ക്കുന്നത്. ഇതോടെ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങി.

പരമ്പരാഗതമായ ശക്തകേന്ദ്രങ്ങളില്‍ പോളിങ് ശതമാനം ഉയര്‍ന്നത് യു.ഡി.എഫിന്‌റെ ആത്മവിശ്വാസത്തിനു ബലം പകര്‍ന്നിരുന്നു. എല്‍ഡിഎഫ് പ്രതീക്ഷ പുലര്‍ത്തിയിരുന്ന പോളിങ് ശതമാനം കുറഞ്ഞ കൊച്ചി നഗരത്തിലും തീരദേശ മേഖലയിലും കനത്ത തിരിച്ചടിയാണു നേരിടുന്നത്.

ഏഴു നിയമസഭാ മണ്ഡലങ്ങളിലേയും മൊത്തം വോട്ടുശരാശരിയില്‍ യുഡിഎഫിന് തന്നെയായിരുന്നു മേല്‍ക്കൈ. സമാന നിലയില്‍ തന്നെയാണ് ഇത്തവണത്തെ ലോക് സഭാ തെരഞ്ഞെടുപ്പിലും എറണാകുളത്തിന്റെ അവസ്ഥ. യുഡിഎഫിന്റെ പരമ്പരാഗത ശക്തി കേന്ദ്രങ്ങളിലൊക്കെ പഴയ പോളിങ് നില അതേപടിയോ അതിനുമുകളിലേക്കോ എത്തി.

ഇതു യു.ഡി.എഫ് കേന്ദ്രങ്ങളില്‍ പ്രതീക്ഷക്ക് വക നല്‍കിയിരുന്നു. ആ പ്രതീക്ഷയ്‌ക്കൊത്ത് യുഡിഎഫ് ലീഡ് നില ഉയര്‍ന്നത് പ്രവര്‍ത്തകരില്‍ ആവേശം കൊള്ളിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.