2019 February 23 Saturday
പശുക്കള്‍ അയവിറക്കും പോലെ നാവു കൊണ്ട് അയവിറക്കി വായാടിത്തത്തോടെ സംസാരിക്കുന്നവനോട് അല്ലാഹു കോപിക്കും – മുഹമ്മദ് നബി(സ)

ഞായറാഴ്ച വരെ വിവിധ ജില്ലകളില്‍ കനത്ത മഴയ്ക്കു സാധ്യത

കോഴിക്കോട്: ആറ് ജില്ലകളില്‍ വ്യാഴാഴ്ച കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വയനാട്, പാലക്കാട്, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് മഴക്ക് സാധ്യതയുള്ളത്.

വെള്ളിയാഴ്ചയും അഞ്ചു ജില്ലകളില്‍ കനത്തമഴക്ക് സാധ്യതയുണ്ട്. വയനാട്, കോഴിക്കോട്, പാലക്കാട്, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴക്ക് സാധ്യതയുള്ളത്.

ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ശനിയാഴ്ചയും കനത്ത മഴക്ക് സാധ്യതയുണ്ട്. ഞായറാഴ്ച വരെ കേരളത്തില്‍ എല്ലാ ജില്ലകളിലും മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.