2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

മധ്യപ്രദേശില്‍ ശക്തമായ മഴ: 15 മരണം

ഭോപ്പാല്‍: മൂന്നു ദിവസമായി തുടരുന്ന ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും മധ്യപ്രദേശില്‍ 15 മരണം. സത്‌നയില്‍ നദികള്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് 400 ഓളം പേരെ സൈന്യം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. 200 ഓളം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്.

നര്‍മദാ നദി അപകടകരമാംവിധം ഉയര്‍ന്നതായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. പ്രളയ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി മറ്റു മന്ത്രിമാരുമായി ഇന്ന് നടത്താനിരുന്ന കൂടിക്കാഴ്ച്ച അടിയന്തര സാഹചര്യം കണക്കിലെടുത്ത് മാറ്റിവെച്ചു. തിങ്കളാഴ്ച്ച വരെ കനത്തമഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.