
തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 104 ആയി. ഉരുള്‍പൊട്ടലുണ്ടായ നിലമ്പൂര്‍ കവളപ്പാറയില്‍ ബുധനാഴ്ച ഏഴ് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെയാണിത്. ഇന്നു രാവിലെ മുതല്‍ ആരംഭിച്ച തിരച്ചിലിലാണ് ഏഴുമൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഇന്നു രാവിലെ പ്രദേശത്ത് മഴ ശക്തമായത് തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. എങ്കിലും മണ്ണുമാന്തികളടക്കം ഉപയോഗിച്ചുള്ള തിരച്ചില്‍ തുടരുകയാണ്. ഇന്നലെ നടത്തിയ തിരച്ചിലില്‍ കവളപ്പാറയില്‍നിന്ന് നാലുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.
ഇന്നലെ വൈകീട്ടോടെ പെയ്ത കനത്ത മഴ ഏറിയും കുറഞ്ഞും ഇന്നു വൈകീട്ടും തുടരുകയാണ്. എറണാകുളം, കോട്ടയം, പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് കനത്ത തുടരുന്നത്.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തമായതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നത്. കോഴിക്കോട്ടും മലപ്പുറത്തും കണ്ണൂരിലും ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ അതിതീവ്ര മഴയാണ് പ്രവചിച്ചിരിക്കുന്നത്. ഒമ്പത് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് ആയിരിക്കും. കാസര്‍കോട് ജില്ലയില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവം മൂലം ഇന്നു വടക്കന്‍ജില്ലകളില്‍ മഴയുടെ ശക്തികൂടും. മറ്റന്നാളോടെ മഴ ദുര്‍ബലമാകും. അടുത്ത മൂന്ന് ദിവസത്തക്ക് കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇന്നലെ വൈകിട്ട് വരെയുള്ള കണക്ക് പ്രകാരം രണ്ടാംപ്രളയത്തില്‍ 1,243 ദുരിതാശ്വാസ ക്യാംപുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഇവിടെ 68,098 കുടുംബങ്ങളില്‍ നിന്നായി 2,24,506 പേര് കഴിയുന്നു. കനത്ത മഴയ്ക്ക് ശമനം വന്ന് വെള്ളമിറങ്ങിയതോടെ കോഴിക്കോട്, പാലക്കാട്, കാസര്‍കോട്, എറണാകുളം, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ ദുരിതാശ്വാസ ക്യംപുകളുടെ എണ്ണം കുറച്ചു. വെള്ളമിറങ്ങിയപ്പോള്‍ പലരും വീട്ടിലേക്ക് മടങ്ങിയതോടെയാണിത്.
അതേസമയം, വടക്കന്‍ കേരളത്തില്‍ മഴ കുറഞ്ഞെങ്കിലും ഇന്നലെയും ഇന്നുമായി മധ്യ കേരളത്തില്‍ കനത്ത മഴ പെയ്യുകയാണ്. ഇതേ തുടര്‍ന്ന് കോട്ടയത്തും ആലപ്പുഴയിലും പത്തനംതിട്ടയിലും ദുരിതാശ്വാസ ക്യാംപുകളുടെ എണ്ണം കൂട്ടി. ഏറ്റവും കൂടുതല്‍ പേര് ദുരിതാശ്വാസ ക്യാംപുകളിലുള്ളത് തൃശൂര്‍ ജില്ലയിലാണ്. 257 ക്യാംപുകളില്‍ 16,050 കുടുംബങ്ങളില്‍ നിന്നായി 48,523 പേരെത്തി. മലപ്പുറത്ത് 11,129 കുടുംബങ്ങളില്‍ നിന്നായി 38,446 പേരാണ് അഭയം തേടിയത്. ഇവിടെ 165 ക്യാംപുകളാണ് തുറന്നത്. വയനാട്ടില്‍ 196 ക്യാംപുകളില്‍ 10,077 കുടുംബങ്ങളില്‍ നിന്നായി 35,878 പേരെ പ്രവേശിപ്പിച്ചു. കോട്ടയത്ത് മഴ കനത്തതിനാല്‍ ക്യാംപുകളുടെ എണ്ണം വര്‍ധിപ്പിച്ചു. ഇവിടെ 57 ക്യംപുകളാണ് ഉണ്ടായിരുന്നത്. രണ്ടുദിവസം കൊണ്ട് ഇത് 159 ക്യംപുകളാക്കി ഉയര്‍ത്തി. 8,690 കുടുംബങ്ങളില്‍ നിന്നായി 29,097 പേരാണ് ഇവിടെയുള്ളത്. ആലപ്പുഴയില്‍ ഏഴുക്യാംപുകളില് നിന്ന് 97 ക്യാംപുകളായി വര്‍ധിപ്പിച്ചു. ഇവിടെ 4,874 കുടുംബങ്ങളാണ് ക്യാംപിലുള്ളത്. പാലക്കാട്ട് 81 ക്യാംപുകള്‍ 19 ആയി കുറച്ചു. ഇവിടെ 505 കുടുംബങ്ങളാണുള്ളത്.
കോഴിക്കോട്ട് 139 ക്യാംപുകളില്‍ 9,443 കുടുംബങ്ങള്‍ കഴിയുന്നു. എറണാകുളത്ത് 54 ദുരിതാശ്വാസ ക്യാംപുകളില്‍ 2,400 കുടുംബങ്ങളും ഇടുക്കിയില്‍ എട്ട് ക്യാംപുകളില്‍ 96 കുടുംബങ്ങളും തിരുവനന്തപുരത്ത് ആറു ക്യാംപുകളില്‍ 141 കുടുംബങ്ങളും പത്തനംതിട്ടിയില്‍ 88 ക്യാംപുകളില്‍ 2,146 കുടുംബങ്ങളും കണ്ണൂരില്‍ 49 ക്യാംപുകളില്‍ 2,395 കുടുംബങ്ങളും കാസര്‍കോട് രണ്ടുക്യാംപുകളില് നാലുകുടുംബങ്ങളും കൊല്ലത്ത് നാലുക്യംപുകളില് 148 കുടുംബങ്ങളും കഴിയുന്നുണ്ട്.
സര്‍ക്കാരിന്റെ പ്രാഥമിക കണക്കു പ്രകാരം സംസ്ഥാനത്ത് 1,057 വീടുകള്‍ പൂര്‍ണമായും 11,142 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കൂടുതല്‍ വീടുകള്‍ പൂര്‍ണമായി തകര്‍ന്നത് വയനാട്ടിലാണ്. ഇവിടെ 535 വീടുകള്‍ പൂര്‍ണമായും 5,434 വീടുകള്‍ ഭാഗികമായും തകര്‍ന്നു. തൊട്ടുപിന്നില്‍ മലപ്പുറമാണ്. 210 വീടുകള്‍ പൂര്‍ണമായും 1,744 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കണ്ണൂരില്‍ 109 വീടുകള്‍ പൂര്‍ണമായും 1,605 വീടുകള്‍ ഭാഗികമായും, പാലക്കാട് 27 വീടുകള്‍ പൂര്‍ണമായും 279 വീടുകള്‍ ഭാഗികമായും തിരുവനന്തപുരത്ത് എട്ട് വീടുകള്‍ പൂര്‍ണമായും 148 വീടുകള്‍ ഭാഗികമായും, കൊല്ലത്ത് നാലു വീടുകള്‍ പൂര്‍ണമായും 204 വീടുകള്‍ ഭാഗികമായും, പത്തനംതിട്ടയില്‍ മൂന്ന് വീടുകള്‍ പൂര്‍ണമായും 71 വീടുകള്‍ ഭാഗികമായും, ആലപ്പുഴയില്‍ 27 വീടുകള്‍ പൂര്‍ണമായും 412 വീടുകള്‍ ഭാഗികമായും, കോട്ടയത്ത് ഒന്‍പത് വീടുകള്‍ പൂര്‍ണമായും 104 വീടുകള്‍ ഭാഗികമായും, ഇടുക്കിയില്‍ 64 വീടുകള്‍ പൂര്‍ണമായും 341 ഭാഗികമായും, എറണാകുളത്ത് അഞ്ചുവീടുകള്‍ പൂര്‍ണമായും 69 വീടുകള്‍ ഭാഗികമായും, കാസര്‍കോട്് 31 വീടുകള്‍ പൂര്‍ണമായും 358 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
ഭാഗികമായും തിരുവനന്തപുരത്ത് എട്ട് വീടുകള്‍ പൂര്‍ണമായും 148 വീടുകള്‍ ഭാഗികമായും, കൊല്ലത്ത് നാലു വീടുകള്‍ പൂര്‍ണമായും 204 വീടുകള്‍ ഭാഗികമായും, പത്തനംതിട്ടയില്‍ മൂന്ന് വീടുകള്‍ പൂര്‍ണമായും 71 വീടുകള്‍ ഭാഗികമായും, ആലപ്പുഴയില്‍ 27 വീടുകള്‍ പൂര്‍ണമായും 412 വീടുകള്‍ ഭാഗികമായും, കോട്ടയത്ത് ഒന്‍പത് വീടുകള്‍ പൂര്‍ണമായും 104 വീടുകള്‍ ഭാഗികമായും, ഇടുക്കിയില്‍ 64 വീടുകള്‍ പൂര്‍ണമായും 341 ഭാഗികമായും, എറണാകുളത്ത് അഞ്ചുവീടുകള്‍ പൂര്‍ണമായും 69 വീടുകള്‍ ഭാഗികമായും, കാസര്‍കോട്് 31 വീടുകള്‍ പൂര്‍ണമായും 358 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
heavy rain in kerala #kerala_flood_2019