2019 December 10 Tuesday
ജി സി സി ഉച്ചകോടി ഇന്ന് റിയാദിൽ: ഖത്തർ അമീർ പങ്കെടുക്കുമോയെന്നു ഉറ്റു നോക്കി അറബ് ലോകം

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു

ഇടുക്കി: സംസ്ഥാനത്ത് ഭൂരിഭാഗം ജില്ലകളിലും മഴ ശക്തമായി തുടരുന്നു. ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതിന് പിന്നാല മുന്‍കരുതല്‍ എന്ന നിലയില്‍ ഇടുക്കിയിലെ കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി. 60 ക്യുമെക്‌സ് വെള്ളമാണ് ഇതിലൂടെ തുറന്നുവിടുന്നത്. മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ഇടുക്കിയില്‍ കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ച മഴ ഇപ്പോഴും ശമനമില്ലാതെ തുടരുകയാണ്. വാഗമണ്‍-തീക്കോയി റോഡില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗത തടസ്സപ്പെട്ടു. ശബരിമലയിലും കനത്ത മഴ തുടരുകയാണ്. പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പല സ്ഥലങ്ങളിലും തീര്‍ഥാടകര്‍ ഇറങ്ങുന്നതിന് വിലക്കുണ്ട്. ഇടുക്കിക്ക് പുറമേ നേരത്തേ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളായ കോട്ടയം, പത്തനംതിട്ട ജില്ലകളിലും മഴ ശക്തമാണ്.

വടക്കന്‍ ജില്ലകളിലും ഇന്നലെ മുതല്‍ ആരംഭിച്ച മഴ ശമനമില്ലാതെ പെയ്യുകയാണ്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കോഴിതക്കോട് നഗരങ്ങള്‍ വെള്ളക്കെട്ടുകൊണ്ട് ദുരിതം നേരിടുകയാണ്. ഗതാഗതം പോലും പ്രതിസന്ധിയിലാകുന്ന തരത്തിലാണ് ശക്തമായ മഴയില്‍ ഇവിടെ രൂക്ഷമായ വെള്ളക്കെട്ടുണ്ടായിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News