2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

ശക്തമായ ചുഴലിക്കാറ്റിനു സാധ്യത; കേരള തീരത്ത് കനത്ത ജാഗ്രത

തിരുവനന്തപുരം: ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് കേരള തീരത്ത് ശക്തമായ ചുഴലിക്കാറ്റിനു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. സംസ്ഥാനത്താകെ കനത്ത ജാഗ്രതാ നിര്‍ദേശമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

കനത്തമഴക്കും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ വ്യാഴാഴ്ച വരെ കടലില്‍ പോകരുത്. അടുത്ത 48 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദ്ദം ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്ന് കലാവാസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍, ഈ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റ് ആവാനുള്ള സാധ്യതയും അധികൃതര്‍ തള്ളിക്കളയുന്നില്ല.

തിരുവനന്തപുരത്തിന് 350 കി.മീറ്റര്‍ തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ തീവ്രന്യൂനമര്‍ദ്ദമായി മാറിയത്. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇത് അതിതീവ്ര ന്യൂനമര്‍ദ്ദമാകുമെന്നാണ് പ്രവചനം. കടലിനുള്ളില്‍ കാറ്റിന്റെ വേഗം 65 കി.മീറ്റര്‍ വരെയാകും. തിരമാലകള്‍ 2.8 മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകളുണ്ടാവാം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.