2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഇതു വായിക്കൂ, ഹൃദയ ചികിത്സയെക്കുറിച്ച് പിന്നെ സംശയങ്ങളുണ്ടാവില്ല

പ്രൊ.ഡോ.വി.നന്ദകുമാര്‍ (കോഴിക്കോട്, മെട്രോമെഡ് ചീഫ് കാര്‍ഡിയോ തൊറാസിക് സര്‍ജന്‍)

 

 

ബ്ലോക്ക് നീക്കാന്‍ മരുന്ന് മതിയോ

ബൈപാസ് സര്‍ജറിയെ കുറിച്ച് ഹൃദയ രോഗികള്‍ക്ക് പല വിധ സംശയങ്ങളാണുള്ളത്. ബൈപാസ് സര്‍ജറി കൊണ്ട് ഫലമുണ്ടോ അതോ മറ്റു സംവിധാനങ്ങള്‍ മതിയോ എന്ന രീതിയിലുള്ള ചോദ്യങ്ങള്‍ ഇന്ന് സര്‍വ്വസാധാരണമായിരിക്കുകയാണ്. മരുന്നുകളെ മാത്രം ആശ്രയിച്ച് ആന്‍ജിയോപ്ലാസ്റ്റി, ബൈപാസ് സര്‍ജറി പോലെയുള്ളവയെ തള്ളിപ്പറയുവരോട് അത് തീര്‍ത്തും തെറ്റായ ധാരണയാണ് എന്നാണ് ആദ്യം പറയാനുള്ളത്. കാരണം ബ്ലോക്ക് നീക്കാന്‍ മരുന്ന് മാത്രം മതിയെന്ന് ആദ്യമായി പ്രസ്താവന ഇറക്കിയത് അമേരിക്കന്‍ കാര്‍ഡിയോളജിസ്റ്റും വൈദ്യശാസ്ത്ര ഗവേഷകനുമായ ഡീന്‍ ഓര്‍നിഷ് അദ്ദേഹത്തിന്റെ പുസ്തകത്തിലൂടെയാണ്. അതേ പുസ്തകത്തില്‍ തന്നെ മരുന്നുകള്‍ ബൈപാസ് സര്‍ജറിക്കും ആന്‍ജിയോപ്ലാസ്റ്റിക്കും പകരമാവില്ലെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നുണ്ട്.

ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചിട്ടുള്ളവര്‍ക്ക് അത് അത്യാവശ്യമാണെ് സാരം. ശസ്ത്രക്രിയയെ നിരുത്സാഹപ്പെടുത്തി ജീവിതശൈലീമാറ്റങ്ങള്‍ കൊണ്ട് ബ്ലോക്ക് പരിഹരിക്കാം എന്ന് പ്രചരിക്കപ്പെടുന്നുണ്ടെങ്കിലും ശസ്ത്രക്രിയാനന്തരവും ജീവിതശൈലീമാറ്റങ്ങള്‍ നിര്‍ദ്ദേശിക്കപ്പെടാറുണ്ട്.
ആശുപത്രിയില്‍ ചികിത്സക്കെത്തുവരില്‍ 50% രോഗികള്‍ക്ക് മാത്രമേ ശസ്ത്രക്രിയ ആവശ്യമായി വരാറുള്ളൂ.

ശേഷിക്കുന്നവര്‍ക്ക് ഏത്തരം ചികിത്സ നല്‍കിയാലും കുഴപ്പമില്ല. എന്നാല്‍ മരുന്ന് മാത്രം മതിയെന്ന് ശഠിക്കുന്നവര്‍ക്ക് ഓവര്‍ഡോസാണ് പലപ്പോഴും നിര്‍ദ്ദേശിക്കപ്പെടാറുള്ളത്. ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ അളവറ്റതാണ്. ബാക്കിയുള്ള 50% രോഗികളില്‍ ആന്‍ജിയോഗ്രാം ചെയ്യുന്നത് ഈസിജിയില്‍ വരുന്ന മാറ്റം കാരണത്താലാണ്. 70% ല്‍ കൂടുതല്‍ ബ്ലോക്ക് ഉണ്ടെങ്കില്‍ അറ്റാക്ക് പോലുള്ളവയ്ക്ക് സാധ്യതയുള്ളതിനാല്‍ ചികിത്സ അത്യാവശ്യമാണ്. 90% ബ്ലോക്കുള്ളവരില്‍ മരുന്ന് മാത്രമാക്കുന്നത് അപകടകരമാണ്.

ബൈപാസ് സര്‍ജറി ഫലപ്രദണോ

ബൈപാസ് സര്‍ജറി ഫലവത്താണോ എന്ന ചോദ്യം ഉന്നയിക്കുന്നവര്‍ ഇപ്പോഴും ധാരാളമുണ്ട്. ആഹാരം കഴിക്കുമ്പോഴും അല്‍പം നടക്കുമ്പോഴും നെഞ്ച് വേദന ഉണ്ടാകാറുള്ളവരില്‍ സര്‍ജറിക്ക് ശേഷം കേവലം മരുന്നുകള്‍ മാത്രം തുടരുന്ന ഒത്തിരി പേരുണ്ട്. അത്കൊണ്ട് തന്നെ കൊറോണറി ഹാര്‍ട്ട് ബൈപാസ് സര്‍ജറിയെ വിശ്വസിക്കാം. നമ്മുടെ സമൂഹത്തിലെ നിരവധി രോഗികള്‍ ഇതിന്റെ ഫലം ഇന്നും അനുഭവിക്കുന്നവരുമാണ്.

കീ ഹോള്‍ ബൈപാസ്

പരിമിതികളുണ്ടെങ്കിലും കീ ഹോള്‍ സര്‍ജറിയിലൂടെയും ബൈപാസ് സര്‍ജറി സാധ്യമാവും. എല്ലാ രക്തക്കുഴലിലൂടെയും ചെയ്യാന്‍ ബുദ്ധിമുട്ടായത്‌കൊണ്ടാണ് ഈ പരിമിതി. രോഗം വളരെ വൈകി തിരിച്ചറിയുന്നതും കീ ഹോള്‍ സര്‍ജറിക്ക് വെല്ലുവിളിയാണ്. പക്ഷേ മികച്ച ചികിത്സാ സംവിധാനവും പ്രഭത്ഭരായ ഡോക്ടര്‍മാരുമുണ്ടെങ്കില്‍ ഇതും പേടിക്കേണ്ടതില്ല.

വിശ്രമം എത്രനാള്‍

സര്‍ജറി കഴിഞ്ഞാല്‍ എത്ര നാള്‍ വിശ്രമിക്കണം എന്ന ചോദ്യം പലരും ചോദിക്കാറുണ്ട്. സാധാരണ ഗതിയില്‍ ഒരു മാസം പരിപൂര്‍ണ വിശ്രമം ആവശ്യമാണ്. മൂന്ന് മാസം വരെ ഭാരമുള്ള ജോലികള്‍ ഒന്നും ചെയ്യരുത്. അത്തരം ആയാസകരമായ ജോലിക്ക് മുമ്പ് ട്രേഡ്മില്‍ ടെസ്റ്റ് നടത്തുന്നത് നല്ലതാണ്. ശസ്ത്രക്രിയക്ക് ശേഷം ഒരുപാടുനാള്‍ മരുന്ന് തുടരേണ്ടതില്ല. ആദ്യത്തെ ആറുമാസം കുറഞ്ഞ മരുന്നുകള്‍ മാത്രം മതിയാകുതാണ്. ഡിപ്രഷര്‍ കൂടുതല്‍ ഉള്ളവരും ഡയബറ്റിക് ആയവരും അതിനനുസരിച്ചുള്ള മരുന്നുകള്‍ തുടരണം. അസിഡിറ്റി ഉള്ളവര്‍ക്ക് എക്കോസ്പിരിന്‍ കഴിച്ചാല്‍ ചില പ്രയാസങ്ങള്‍ ഉണ്ടാവാറുണ്ട്. അങ്ങനെയുള്ളവര്‍ക്ക് രക്തം കട്ട പിടിക്കാതിരിക്കാന്‍ ഡോസ് കുറഞ്ഞ ആസ്പിരിന്‍ മെഡിസിന്‍ നല്‍കാറുണ്ട്.

 

 

വാല്‍വ് ശസ്ത്രക്രിയ

മൈറ്റല്‍ വാല്‍വ് (ഇടതു ഭാഗത്തെ മേലറയില്‍ നിന്ന് താഴെ അറയിലേക്ക് രക്തം പമ്പ് ചെയ്യുന്ന രക്തക്കുഴലിനെ നിയന്ത്രിക്കുന്ന വാല്‍വാണിത്) അയോര്‍ടിക് വാല്‍വ് – അയോര്‍ട രക്തക്കുഴലിനെ സംരക്ഷിക്കുന്ന വാല്‍വാണ്. ഈ രണ്ട് വാല്‍വുകളിലാണ് സാധാരണ സര്‍ജറി ചെയ്യാറുള്ളത്.
ട്രൈകസ് വിഡ് വാല്‍വ് -വലതുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ വാല്‍വില്‍ അപൂര്‍വമായാണ് സര്‍ജറി ചെയ്യാറുള്ളത്.
പള്‍മണറി ആര്‍ട്രീവ്- ശ്വാസകോശത്തില്‍ നിന്ന് ദുശിച്ച രക്തം കൊണ്ടുപോകുന്ന രക്തക്കുഴലിനെ സംരക്ഷിക്കുന്ന വാല്‍വ്. സാധാരണയായി ഈ വാല്‍വില്‍ ശസ്ത്രക്രിയ ആവശ്യമായി വരാറുള്ളത് കുട്ടികളിലാണ്.

വാല്‍വ് റിപ്പയര്‍, വാല്‍വ് മാറ്റിവെക്കല്‍

വാല്‍വിലെ തകരാര്‍ പരിഹരിക്കാന്‍ കഴിയില്ലെങ്കില്‍ മാറ്റിവെക്കുന്നതിനേക്കാള്‍ റിപ്പയറിങ് ആണ് ഉത്തമം. മൈറ്റല്‍ വാല്‍വ് സാധാരണ റിപ്പയറിങ് ആണ് ചെയ്യാറുള്ളത്. അതിനാവശ്യമായ തിയേറ്റര്‍ സജ്ജീകരണങ്ങള്‍ ഉള്ളത് കൊണ്ട് തന്നെ യഥാസമയം ഫലം പുറത്ത് വരുന്നതിലൂടെ ഈ ഉദ്യമത്തിന്റെ വിജയ സാധ്യത മനസ്സിലാക്കാനും കഴിയും. ഇതിന് പുറമെ വായിലൂടെ അന്ന നാളത്തിലേക്ക് കുഴലിട്ട് (എക്കോപ്രോബ്) ചോര്‍ച്ച ഉണ്ടോ എന്ന് ഉറപ്പ് വരുത്തുകയും ചെയ്യും. ഇതില്‍ തകരാറുണ്ടെങ്കില്‍ വാല്‍വ് മാറ്റിവെക്കാനുള്ള സൗകര്യങ്ങള്‍ തിയേറ്ററില്‍ സജ്ജമായിരിക്കും. അതേസമയം അയോര്‍ട്ടിക് വാല്‍വില്‍ മാറ്റിവെക്കല്‍ തന്നെയാണ് ഫലപ്രദം.

ചെറുകീറല്‍ കൊണ്ടും വാല്‍വ് ശസ്ത്രക്രിയ

സാധാരണ മുന്‍ഭാഗത്തെ എല്ല് (സ്റ്റെര്‍ണം) മുറിച്ചാണ് ശസ്ത്രക്രിയ നടത്താറുള്ളതെങ്കിലും ശരീരത്തിന്റെ സൈഡ് ഭാഗത്തായി അഞ്ചോ ആറോ സെന്റീമീറ്റര്‍ മാത്രം വലിപ്പമുള്ള ചെറിയകീറല്‍ കൊണ്ടും ഇത് സാധ്യമാകുതാണ്. എന്‍ഡോസ്‌കോപ്പിയ ഉപയോഗിച്ചും ഇത് ചെയ്യാനുള്ള സൗകര്യം ഇപ്പോള്‍ ലഭ്യമാണ്.

ബൈപ്പാസ് കൂടുതല്‍ ഏതു പ്രായക്കാരില്‍

സാധാരണ 50 നും 70 നും ഇടയിലുള്ളവരിലാണ് ബൈപ്പാസ് സര്‍ജറി നടത്താറുള്ളത്. അത്യാവശ്യമാണെങ്കില്‍ മറ്റു പ്രായക്കാരിലും നടത്തും. പാരമ്പര്യമായി ഈ രോഗമുള്ളവരുള്ളതിനാല്‍ മുപ്പത് വയസ്സിന് താഴെയുള്ളവരില്‍ പോലും ചിലപ്പോള്‍ ബൈപ്പാസ് സര്‍ജറി നടത്തുന്നുണ്ട്. പുകവലി, മദ്യപാനം തുടങ്ങിയവ ഉപേക്ഷിച്ചും അമിതഭാരമെടുക്കാതെയും ഇതിനെ പ്രതിരോധിക്കാം.

ഹൃദയ രോഗ ലക്ഷണങ്ങള്‍

നെഞ്ചുവേദന, തളര്‍ച്ച തുടങ്ങിയവയാണ് ഇതിന്റെ പ്രധാന കാരണങ്ങള്‍. വയറിന്റെ അസുഖവും നെഞ്ചിന്റെ അസുഖവും തമ്മില്‍ ലക്ഷണങ്ങളില്‍ സാമ്യമുള്ളതിനാല്‍ തെറ്റിദ്ധരിക്കാനുള്ള സാധ്യത കൂടുതലാണ്. ചികിത്സാ സമയത്ത് ഇതു തിരിച്ചറിയാന്‍ ശ്രമിക്കണം. ബൈപ്പാസ് സര്‍ജറി മൂലം ദീര്‍ഘകാല ഫലമുണ്ടാകുന്നില്ല എന്ന് ചിലര്‍ പറയുന്നു. ഇത് തീര്‍ത്തും തെറ്റിദ്ധാരണാജനകമാണ്.

ബൈപ്പാസ് സര്‍ജറി കഴിഞ്ഞാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ബൈപ്പാസ് സര്‍ജറി കഴിഞ്ഞവര്‍ക്ക് ആദ്യത്തെ മുന്ന് മാസത്തിന് ശേഷം സാധാരണ പ്രവര്‍ത്തനങ്ങള്‍ തുടരാവുന്നതാണ്. വ്യായാമം, ഭക്ഷണം തുടങ്ങിയവ നല്ലരീതിയില്‍ മുന്നോട്ട് കൊണ്ട് പോവുക, പുകവലി പൂര്‍ണ്ണമായും ഉപേക്ഷിക്കുക. ഇവ രണ്ടും പ്രധാനമാണ്. അസുഖം വന്ന ശേഷം ചികിത്സിക്കുതിനേക്കാള്‍ നല്ലത് അതിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ചികിത്സ വേഗത്തിലാക്കുക എന്നുള്ളതാണ്. പൊതു സമൂഹത്തിന് നല്‍കാനുള്ള ഏറ്റവും വലിയ സന്ദേശവു ഇതാണ്

 

.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.