2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

ഫൈഹ മോളുടെ കേള്‍വി സഹായി തിരിച്ചുനല്‍കൂ; അവള്‍ക്ക് ഉമ്മയുടെ വിളി പോലും കേള്‍ക്കാനാവുന്നില്ല

 

കോഴിക്കോട്: മലപ്പുറം ജില്ലയിലെ എടക്കര മുണ്ട ആലപ്പറ്റയിലെ നാലു വയസുകാരി ഫൈഹ മോള്‍ ഇപ്പോള്‍ ആകെ പ്രതിസന്ധിയിലാണ്. കേള്‍വി ശക്തിയില്ലാത്ത ഫൈഹ മോളെ ശബ്ദം കേള്‍പ്പിച്ചിരുന്ന കേള്‍വി സഹായി (ഹിയറിങ് എയ്ഡ്) നഷ്ടപ്പെട്ടിരിക്കുകയാണ്.

ഇന്നലെ പരപ്പനങ്ങാടിയിലെ ഒരു കല്യാണത്തിന് പങ്കെടുത്ത് മടങ്ങവേയാണ് അത് നഷ്ടപ്പെട്ടത്. ഹിയറിങ് എയ്ഡിന്റെ മോള്‍ഡുമായി ബന്ധിപ്പിക്കുന്ന മെഷീനാണ് നഷ്ടപ്പെട്ടത്. കല്യാണ പന്തലിലും സഞ്ചരിച്ച ഇടങ്ങളിലും തിരഞ്ഞു നോക്കിയെങ്കിലും ഇതുവരെ അത് കണ്ടെത്താനായിട്ടില്ല.

ഇപ്പോള്‍ ഫൈഹ മോള്‍ക്ക് ഉമ്മയും ഉപ്പയും വിളിച്ചാല്‍ പോലും കേള്‍ക്കുന്നില്ല. മോളുടെ നിസഹായവസ്ഥ കണ്ട് സോഷ്യല്‍ മീഡിയയിലൂടെ സഹായമഭ്യര്‍ഥിച്ചിരിക്കുകയാണ് പിതാവ് മുസ്തഫ. ഒരു ലക്ഷത്തോളം രൂപ വില വരുന്ന ഹിയറിങ്ങ് എയ്ഡ് തിരിച്ചു കിട്ടിയാലേ ഫൈഹ മോള്‍ക്ക് ശബ്ദ ലോകത്തേക്ക് തിരിച്ചുവരാന്‍ സാധിക്കുകയുള്ളൂ. പിതാവ് മുസ്തഫയുടെ ഫോണ്‍ നമ്പര്‍: 9497873773.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News