2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

വാദം തുടങ്ങി; ഗവര്‍ണറുടെ നടപടി ഭരണഘടനാവിരുദ്ധം, കോടതി തിരുത്തണമെന്ന്

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ബി.ജെ.പിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരേ കോണ്‍ഗ്രസ് നല്‍കിയ ഹരജിയില്‍ സുപ്രിം കോടതി കേസ് കേള്‍ക്കുന്നു. ആറാം നമ്പര്‍ കോടതിയിലാണ് വാദം കേള്‍ക്കുന്നത്. ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്നും കോടതി ഇടപ്പെട്ട് തിരുത്തണമെന്നും കോണ്‍ഗ്സ്സിന് വേണ്ടി മനു അഭിഷേക് സിങ്‌വി കോടതിയില്‍ പറഞ്ഞു. ബി.ജെ.പിക്കായി മുകുള്‍ റോത്തകിയാണ് കോടതിയില്‍ ഹാജരായിരിക്കുന്നത്.

ഗവര്‍ണറുടെ തീരുമാനം സംശയകരമെന്ന് മനു അഭിഷേക് സിങ്‌വി കോടതിയില്‍ വാദിച്ചു. മറ്റു സംസ്ഥാനങ്ങള്‍ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ 48 മണിക്കൂര്‍ നല്‍കിയപ്പോള്‍ ഇവിടെ 15 ദിവസത്തെ സമയമാണ് നല്‍കിയത്. ഇത് എന്തിനെന്നും സിങ്‌വി കോടതിയില്‍ വാദിച്ചു.

ഗവര്‍ണര്‍ക്ക് തോന്നുന്നവരെ അല്ല സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കേണ്ടതെന്നും ആര്‍ക്കാണ് ഭൂരിപക്ഷമുള്ളതെന്ന് വ്യക്തമായ ശേഷം മാത്രമേ ക്ഷണിക്കാവൂ. ഏഴു ദിവസം ചോദിച്ച യെദ്യൂരപ്പയ്ക്ക് എന്തിന് 15 ദിവസം നല്‍കിയതെന്നും സിങ്‌വി ചോദിച്ചു. ഇത് തീര്‍ച്ചയായും കുതിരക്കച്ചവടത്തിന് കളമൊരുക്കുകയാണെന്നും സിങ്‌വി വാദിച്ചു.

സിക്രി, അശോക് ഭൂഷണ്‍, ബോബ്‌ഡേ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജിയില്‍ വാദം കേള്‍ക്കുന്നത്. അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലും കോടതിയിലെത്തി.

കര്‍ണാടകയില്‍ ഭൂരിപക്ഷം എം.എല്‍.എമാരുടെ പിന്തുണയുണ്ടന്ന് അറിയിച്ചിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരേ കോണ്‍ഗ്രസ് സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.