2019 November 20 Wednesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ദൈവം തമ്പുരാന്‍ പറഞ്ഞാലും റൂള്‍ തെറ്റിക്കാന്‍ കൂട്ടുനില്‍ക്കില്ലെന്ന് ആരോഗ്യ ശാസ്ത്ര സര്‍വകലാശാല വി.സി, കെടി ജലീലിനെതിരെ ഒളിയമ്പ്

 

തൃശൂര്‍: എം.ജി വാഴ്‌സിറ്റിയിലെ മാര്‍ക്ക് ദാന വിവാദത്തില്‍ കേരളാ ആരോഗ്യ ശാസ്ത്ര സര്‍വകലാശാല വി.സിയുടെ ഒളിയമ്പ്. ദൈവം തമ്പുരാന്‍ പറഞ്ഞാലും റൂള്‍ തെറ്റിക്കാന്‍ കൂട്ടുനില്‍ക്കില്ലെന്ന് വി.സി ഡോ. എം.കെ.സി നായര്‍ പറഞ്ഞു. തന്റെ വകുപ്പ് മന്ത്രി ശൈലജ ടീച്ചറുടെ പ്രവര്‍ത്തനം ശ്ലാഖനീയമാണ്. ഇതുവരെ തന്നെ ഫോണില്‍ വിളിക്കുകയോ എന്തെങ്കിലും സമ്മര്‍ദ്ധം ചെലുത്തുകയൊ ചെയ്തിട്ടില്ല. യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട് വല്ല ആവശ്യവുമുണ്ടെങ്കില്‍ അവര്‍ പിവിസിയെയാണ് വിളിക്കുന്നത്. നിയമം അനുസരിച്ചുള്ള കാര്യമാണെങ്കില്‍ അത് ചെയ്തു കൊടുക്കും. വകുപ്പ് മന്ത്രിമാര്‍ വി.സിയെ ഫോണില്‍ വിളിക്കുന്നതും സമ്മര്‍ദ്ധം ചെലുത്തുന്നതുമൊക്കെ മോശമായാണ് താന്‍ കാണുന്നത്. നിയമം അനുസരിച്ച് പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഒരു വിവാദത്തിലും ആരോഗ്യ സര്‍വകലാശാല ഉള്‍പ്പെടാത്തതെന്നും അദ്ദേഹം പറഞ്ഞു. 25ന് ആരോഗ്യ സര്‍വകലാശാലയില്‍ നടക്കുന്ന പ്രിന്‍സിപ്പല്‍മാരുടെ യോഗവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.