2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

അനാരോഗ്യം: പി.കെ ശശി എം.എല്‍.എയുടെ പൊതുപരിപാടികള്‍ റദ്ദാക്കി

പാലക്കാട്: ലൈംഗികാരോപണത്തില്‍ കുടുങ്ങി പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കിയ എം.എല്‍.എ പി.കെ ശശിയുടെ പൊതുപരിപാടികള്‍ റദ്ദാക്കുന്നു. ഷൊര്‍ണൂര്‍ എം.എല്‍.എയായ ഇദ്ദേഹത്തിന്റെ മണ്ഡലത്തിലെ പരിപാടികളാണ് റദ്ദാക്കിയത്. അനാരോഗ്യം കാരണമാണ് പരിപാടികള്‍ റദ്ദാക്കാന്‍ കാരണമെന്നാണ് വിശദീകരണം.

ശശിക്കെതിരായ പരാതി അന്വേഷിക്കാന്‍ പി.കെ ശ്രീമതി, എ.കെ ബാലന്‍ എന്നിവരുള്‍പ്പെട്ട കമ്മീഷനെ നിയോഗിക്കുകയും റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കാന്‍ സി.പി.എം സെക്രട്ടേറിയറ്റ് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ശശിയുടെ പരിപാടികള്‍ റദ്ദാക്കിയത്. അതുപോലെ സംഭവത്തില്‍ പരസ്യപ്രതികരണത്തിന് മുതിരരുതെന്നും സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.