2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ബാസ്‌കറ്റ് ബോളില്‍ ശിരോവസ്ത്രത്തിനുള്ള നിരോധനം നീക്കി

ലണ്ടന്‍: നീണ്ടകാലത്തെ ആവശ്യത്തിനു ശേഷം, ബാസ്‌കറ്റ് ബോള്‍ താരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ശിരോവസ്ത്ര വിലക്ക് നീക്കി. ഹിജാബ്, തലപ്പാവ് തുടങ്ങി എല്ലാ ശിരോവസ്ത്രങ്ങളും ബാസ്‌ക്കറ്റ് ബോള്‍ താരങ്ങള്‍ക്ക് ഉപയോഗിക്കാം. ഇന്റനാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ ഫെഡറേഷനാണ് (എഫ്.ഐ.ബി.എ) ചരിത്രപരമായ തീരുമാനമെടുത്തത്.

എഫ്.ഐ.ബി.എയുടെ തീരുമാനത്തെ യു.കെയിലെ പ്രഥമ മുസ്‌ലിം വനിതാ ടീമായ ഫാല്‍ക്കണ്‍സ് സ്വാഗതം ചെയ്തു. മുസ്‌ലിം സ്ത്രീകള്‍ക്ക് കളിക്കാനാവുമെന്നും സാധ്യമാണെന്നും തെളിയിക്കുന്നതാണ് തീരുമാനമെന്ന് ടീമിലെ അംഗം റാബിയ പാഷ പറഞ്ഞു. ”മൂടിയിടുമ്പോഴും, ഇതു ഞങ്ങളെ കളിയില്‍ നിന്ന് പിന്തിരിപ്പിക്കുന്നില്ല”- അവര്‍ പറഞ്ഞു.

രണ്ടു വര്‍ഷം നീണ്ട ഓണ്‍ലൈന്‍ ക്യാംപയിനൊടുവിലാണ് ശിരോവസ്ത്രത്തിനുള്ള നിരോധനം നീക്കിയത്. change.org എന്ന വെബ്‌സൈറ്റിലൂടെ നടത്തിയ ഹരജിയില്‍ 1,37,000 പേരാണ് ഒപ്പുവച്ചത്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News