2020 June 05 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘മരണശയ്യയിലുള്ള തന്റെ മകനെ ഒരു നോക്ക് കാണണമായിരുന്നു’: തൊഴിലാളി വാവിട്ട് കരയുന്ന വൈറല്‍ ഫോട്ടോയ്ക്ക് പിന്നിലെ കഥ

 

ലോക്ക്ഡൗണ്‍ കാരണം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കുടിയേറ്റത്തൊഴിലാളികളുടെ നടത്തം തുടരുകയാണ്. ഇതിനിടയില്‍ പല ചിത്രങ്ങളും ദുരിതകഥകളും മാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഈയിടെ വൈറലായ ഒരു ചിത്രത്തിനു പിന്നിലെ കഥയാണിവിടെ പറയുന്നത്.

പി.ടി.ഐ ഫോട്ടോഗ്രാഫറായ അതുല്‍ യാദവ് ഡല്‍ഹി നിസാമുദ്ദീന്‍ ബ്രിഡ്ജിന് സമീപത്തുകൂടി വാഹനമോടിച്ച് പോകുമ്പോഴാണ് ഈ കാഴ്ച കണ്ടത്. അതീവസങ്കടത്തോടെ ഫോണില്‍ സംസാരിച്ചുകൊണ്ട് ഒരാള്‍ കരയുന്നു.

ചില ആംഗിളുകളില്‍ ഫോട്ടോ എടുത്ത ശേഷം ആളുടെ അടുത്തെത്തി വിവരം അന്വേഷിച്ചു. മരണശയ്യയിലുള്ള തന്റെ കുഞ്ഞിനെ ഒരു നോക്ക് കാണാനാവില്ലല്ലോയെന്നറിഞ്ഞാണ് കരയുന്നതെന്ന് അയാള്‍ പറഞ്ഞു. ബിഹാറിലെ ബെഗുസരായിലെ ബരിയര്‍പൂര്‍ സ്വദേശിയാണ്. 1200 കിലോ മീറ്റര്‍ ദൂരമുണ്ട്. ജോലിസ്ഥലമായ നജഫ്ഗഢില്‍ നിന്ന് നാട്ടിലേക്ക് പോകാനായി എത്തിയ ഇയാളെ നിസാമുദ്ദീന്‍ പാലത്തില്‍ വച്ച് പൊലിസ് തടയുകയായിരുന്നു. മൂന്നു ദിവസമായി അദ്ദേഹം പാലത്തിന് ഇപ്പുറത്ത് കുടുങ്ങിയിട്ട്.

 

അതുല്‍ കയ്യിലുണ്ടായിരുന്ന ബിസ്‌കറ്റും വെള്ളവും അദ്ദേഹത്തിന് കൊടുത്തു. നാട്ടിലേക്ക് കടന്നുപോകാന്‍ പൊലിസിന്റെ അനുമതി വാങ്ങിക്കൊടുക്കുകയും ചെയ്തു. എന്നാല്‍ അദ്ദേഹത്തിന്റെ ഫോണ്‍ നമ്പറും പേരും ചോദിക്കാന്‍ കുമാറിന് വിട്ടുപോയിരുന്നു. പിന്നെയും കാത്തിരിക്കാന്‍ സമയമില്ലാതെ ഓടേണ്ടി വന്നതിനാലായിരുന്നു ഇത്.

എന്നാല്‍ പിന്നീട് ഈ ചിത്രം എല്ലാ മാധ്യമങ്ങളും ഏറ്റെടുത്തു. വാര്‍ത്ത എടുക്കുകയും ഫോളോ ചെയ്യുകയുമുണ്ടായി. അദ്ദേഹത്തിന്റെ പേര് കിട്ടി, രാംപുകാര്‍ പണ്ഡിറ്റ്. ഒപ്പം ആ നടുക്കുന്ന സത്യവും- അദ്ദേഹത്തിന്റെ മകന്‍ എന്നന്നേക്കുമായി കണ്ണടച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.