2019 February 20 Wednesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

തന്റെ ജോലി മക്കള്‍ക്കു മുമ്പില്‍ മറച്ചുവച്ചു, എന്നിട്ടവരെ പഠിപ്പിച്ചു- വൈറലായ ഒരു പിതാവിന്റെ കഥ

”എന്റെ ജോലി എന്തായിരുന്നുവെന്ന് ഞാനൊരിക്കലുമെന്റെ മക്കളോട് പറഞ്ഞില്ല. ഞാന്‍ കാരണം അവര്‍ക്കൊരു നാണക്കേട് തോന്നാന്‍ പാടില്ല”– തന്റെ പെണ്‍മക്കളെ പഠിപ്പിക്കണമെന്ന വാശിയില്‍ ആ പിതാവ് എല്ലാം ഒളിപ്പിച്ചുവച്ചു. പിന്നെ, കിട്ടുന്ന ഓരോ തുട്ടു പണവും സ്വരുക്കൂട്ടി മക്കളുടെ പഠനത്തിനായി വിനിയോഗിച്ചു. ഫോട്ടോ ജേണലിസ്റ്റായ ജി.എം.ബി ആകാശ് കുറിച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇതിനകം ലക്ഷത്തിലേറെപ്പേര്‍ ഷെയര്‍ ചെയ്തു.

ഇദ്‌രിസ് പറയുന്നു ആ കഥ

എന്റെ ജോലി എന്തായിരുന്നുവെന്ന് ഞാനൊരിക്കലുമെന്റെ മക്കളോട് പറഞ്ഞില്ല. ഞാന്‍ കാരണം അവര്‍ക്കൊരു നാണക്കേട് തോന്നാന്‍ പാടില്ല. എന്റെ ചെറിയ മകള്‍ ഞാനെന്താണ് ചെയ്യുന്നതെന്നു ചോദിച്ചപ്പോള്‍ മടിയോടെ ഞാന്‍ പറഞ്ഞു, ഞാനൊരു തൊഴിലാളി ആയിരുന്നുവെന്ന്.

വീട്ടിലേക്ക് പ്രവേശിക്കുന്നതിനു മുന്‍പ് പൊതുശൗചാലയത്തില്‍ കുളിച്ചിട്ടാണ് പോവുക. അതുകൊണ്ട് ഞാന്‍ ചെയ്യുന്ന ജോലിയെപ്പറ്റി അവര്‍ക്കൊരു സൂചനയും ലഭിക്കില്ല. എനിക്ക് മക്കളെ പഠിക്കാന്‍ വേണ്ടി സ്‌കൂളിലേക്ക് അയക്കണം. ജനങ്ങളുടെ മുമ്പില്‍ അവരെ അഭിമാനത്തോടെ നിര്‍ത്തണം. എല്ലാവരുമെന്നെ താഴോട്ടു നോക്കിയതു പോലെ അവരെ ആരും താഴോട്ടു നോക്കരുത്. ജനങ്ങള്‍ എന്നെ അപമാനിക്കുകയും ചെയ്തു.

എന്റെ ഓരോ ചില്ലിക്കാശും മക്കളുടെ വിദ്യാഭ്യാസത്തിനായി എടുത്തുവച്ചു. ഞാനൊരിക്കലും പുതിയ ഷര്‍ട്ട് വാങ്ങിയില്ല, പകരം അവര്‍ക്ക് പുസ്തകം വാങ്ങുന്നതിനായി ആ പണം ഉപയോഗിച്ചു. ബഹുമാനം, എനിക്കാകെ സമ്പാദിക്കേണ്ടിയിരുന്നത് അതു മാത്രമാണ്.

ഞാനൊരു ശുചീകരണത്തൊഴിലാളിയായിരുന്നു. എന്റെ മകളുടെ കോളജ് പ്രവേശനത്തിന്റെ മുമ്പത്തെ ദിവസം വരെ പ്രവേശന സംഖ്യ സംഘടിപ്പിക്കാന്‍ എനിക്കായിരുന്നില്ല. എനിക്ക് ആ ദിനം ജോലിയെടുക്കാനുമായില്ല. ഞാന്‍ ചപ്പുചവറുകളുടെ വശത്ത് ഇരിക്കുകയായിരുന്നു, എന്റെ കണ്ണീര്‍ ഒളിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ആ ദിവസം പണിയെടുക്കാന്‍ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല. എന്റെ എല്ലാ സഹതൊഴിലാളികളും നോക്കുന്നുണ്ടെങ്കിലും ആരും സംസാരിക്കാന്‍ വന്നില്ല.

ഞാന്‍ തോറ്റു, ഞാന്‍ വീട്ടിലേക്കു മടങ്ങുമ്പോള്‍ പ്രവേശന ഫീസ് ചോദിക്കുന്ന മകളെ എങ്ങനെ അഭിമുഖീകരിക്കുമെന്ന് എനിക്കൊരു അറിവുമില്ലായിരുന്നു. ജോലിക്ക് ശേഷം എല്ലാ ശുചീകരണ തൊഴിലാളികളും എന്റെയടുത്ത് വന്നു, എന്റെ വശത്തിരുന്ന് ചോദിച്ചു, നിങ്ങളുടെ സഹോദരനായി കരുതിക്കൂടേയെന്ന്. ഞാനെന്തെങ്കിലും പറയും മുമ്പേ അവരുടെ അന്നത്തെ വരുമാനം എന്റെ കൈകളില്‍ ഏല്‍പ്പിച്ചു.

ഞാനതു നിരസിക്കാനൊരുങ്ങുമ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങള്‍ ഇന്നത്തെ ദിവസം പട്ടിണി കിടക്കാനും തയ്യാറാണ്, പക്ഷെ, നമ്മുടെ മകള്‍ കോളജിലേക്കു പോകണം. ആ ദിവസം ഞാനൊരു ശുചീകരണ തൊഴിലാളിയെ പോലെ തന്നെ വീട്ടിലെത്തി. എന്റെ മകള്‍ പെട്ടെന്നു തന്നെ യൂനിവേഴ്‌സിറ്റി പഠനം പൂര്‍ത്തിയാക്കാന്‍ പോവുകയാണ്. അവരില്‍ മൂന്നു പേര്‍ എന്നെ ഒരു ജോലിക്കും വിടാന്‍ തയ്യാറല്ല.

അവള്‍ക്ക് പാര്‍ട് ടൈം ജോലിയും മൂന്നു പേര്‍ക്ക് ട്യൂഷനുമുണ്ട്. പക്ഷെ, ഇപ്പോഴും അവളെന്നെ എന്റെ ജോലിസ്ഥലത്ത് വിടും. എന്നോടൊപ്പം എന്റെ സഹതൊഴിലാളികളെയും ഭക്ഷിപ്പിക്കും. അവര്‍ ചിരിക്കും, എന്നിട്ട് ചോദിക്കും എന്തിനാണ് ഞങ്ങളെ ഭക്ഷിപ്പിക്കുന്നതെന്ന്. എന്റെ മകള്‍ അവരോട് പറയും, ‘നിങ്ങളെല്ലാവരും ആ ദിവസം എനിക്കു വേണ്ടി പട്ടിണി കിടന്നു. അതുകൊണ്ട് എനിക്കിന്നിങ്ങനെ ആവാന്‍ സാധിച്ചു, നിങ്ങളെ എല്ലാവരെയും എല്ലാ ദിവസവും ഭക്ഷിപ്പിക്കാന്‍ വേണ്ടി പ്രാര്‍ഥിക്കൂ’. ഈയിടെയായി എനിക്ക് അനുഭവപ്പെടുന്നില്ല, ഞാനൊരു പാവപ്പെട്ടവനാണെന്ന്. ഇതുപോലുള്ള കുട്ടികളുള്ളവര്‍ക്ക് എങ്ങനെ പാവപ്പെട്ടവാനാകും.


 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.