2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

രോഗിയാണെങ്കില്‍ ചികിത്സിക്കുകയാണ് വേണ്ടത്; കുഞ്ഞനന്തന്റെ പരോളില്‍ സര്‍ക്കാരിനെ കൊട്ടി ഹൈക്കോടതി

കൊച്ചി: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി പി.കെ.കുഞ്ഞനന്തന് നിരന്തരം പരോള്‍ അനുവദിക്കുന്നതിനെതിരെ ഹൈക്കോടതി. രോഗിയാണെങ്കില്‍ പരോള്‍ അനുവദിക്കുന്നതിനു പകരം മതിയായ ചികിത്സ നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് കോടതി നിരീക്ഷിച്ചു. ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഇടപെടല്‍.

ഹരജിയില്‍ രേഖാമൂലം വിശദീകരണം നല്‍കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിര്‍ദേശം.

ചികില്‍സയുടെ പേരില്‍ പരോള്‍ നേടുന്ന കുഞ്ഞനന്തന്‍ രാഷ്ട്രീയ യോഗങ്ങളില്‍ പങ്കെടുക്കുന്നതായാണ് രമ ഹരജിയില്‍ ആരോപിച്ചത്. ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് പരോള്‍ അനുവദിച്ച നടപടി റദ്ദാക്കണമെന്നും ഹൈകോടതി ഉത്തരവില്ലാതെ കുഞ്ഞനന്തന് ഇനി പരോള്‍ അനുവദിക്കരുതെന്നും ഹരജി ആവശ്യപ്പെട്ടിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.