2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

ജാമ്യം നിഷേധിക്കാന്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്നു, ഇ.ഡിയുടെ കുറിപ്പ് ജഡ്ജി കോപ്പി-പേസ്റ്റ് ചെയ്തു; ഗുരുതര ആരോപണവുമായി കപില്‍ സിബല്‍

 

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയാ കേസില്‍ അറസ്റ്റിലായ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന് ജാമ്യാപേക്ഷ നിരസിച്ച ജഡ്ജിനെതിരെ ഗുരുതര ആരോപണവുമായി മുതിര്‍ന്ന അഭിഭാകന്‍ കപില്‍ സിബല്‍.

ഐ.എന്‍.എക്‌സ് മീഡിയ കേസുമായി യാതൊരു ബന്ധവുമില്ലാത്ത എയര്‍സെല്‍ മാക്‌സിസ് കേസ് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജഡ്ജി സുനില്‍ ഗൗര്‍ ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതെന്ന് ചിദംബരത്തിന്റെ അഭിഭാഷകരായ കപില്‍ സിബലും അഭിഷേക് മനു സിങ്‌വിയും സുപ്രിംകോടതിയില്‍ പറഞ്ഞു. എയര്‍സെല്‍ മാക്‌സിസ് കേസില്‍ ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവ് നിലവിലുണ്ട്. ജാമ്യം നല്‍കാതിരിക്കാന്‍ ജഡ്ജി മുന്‍കൂട്ടി തീരുമാനമെടുത്തിരുന്നുവെന്ന് വ്യക്തമാണെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.

ഹൈക്കോടതി വിധിയിലെ 12 മുതല്‍ 20 വരെയുള്ള പാരഗ്രാഫുകള്‍ കേസിലെ വാദം പൂര്‍ത്തിയായ ശേഷം പ്രോസിക്യൂഷന്‍ എഴുതി സമര്‍പ്പിച്ച ഹരജിയില്‍ നിന്ന് നേരിട്ട് പകര്‍ത്തിയതാണ്. ഇതുതന്നെ ജഡ്ജിയുടെ മാനസികാവസ്ഥ എന്താണെന്ന് വ്യക്തമാക്കുന്നതാണ്. ഉന്നതനാണെന്ന കാരണത്താല്‍ മറ്റുള്ളവര്‍ക്കുള്ള അവകാശങ്ങള്‍ ഒരു വ്യക്തിക്ക് നിഷേധിക്കാനാവുമോയെന്ന് ചിദംബരത്തിന്റെ അഭിഭാഷകര്‍ ചോദിച്ചു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News