2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

സാക്കിര്‍ നായിക്കിനെ വിട്ടു കൊടുക്കാതിരിക്കാനുള്ള അവകാശമുണ്ട്: മലേഷ്യന്‍ പ്രധാനമന്ത്രി

 

ക്വാലലംപൂര്‍: പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ ഇന്ത്യയ്ക്ക് വിട്ടുകൊടുക്കാതിരിക്കാനുള്ള അവകാശമുണ്ടെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്. 2016 ല്‍ ഇന്ത്യ വിട്ട സാക്കിര്‍ നായിക്ക് മലേഷ്യയിലാണ് അഭയം പ്രാപിച്ചത്.

ഇന്ത്യയില്‍ സത്യസന്ധമായ വിചാരണ നടക്കില്ലെന്നാണ് സാക്കിര്‍ നായിക്കിന് തോന്നുന്നതെന്ന് മഹാതീര്‍ മുഹമ്മദ് പറഞ്ഞതായി സ്റ്റാര്‍ ന്യൂസ്‌പേപ്പര്‍ റിപ്പോര്‍ട്ട് ചെയ്തു.

മൊങ്കോളിയന്‍ മോഡലിനെ കൊന്ന കേസില്‍ 2015 ല്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പൊലിസ് കമാന്‍ഡോ സിറുല്‍ അസ്ഹര്‍ ഉമര്‍ ഓസ്‌ട്രേലിയയില്‍ അഭയം പ്രാപിച്ചതിനെ അദ്ദേഹം ചൂണ്ടിക്കാണിച്ചു. സിറുലിനെ വിട്ടുകിട്ടാന്‍ ഓസ്‌ട്രേലിയയോട് അഭ്യര്‍ഥിച്ചെങ്കിലും, അദ്ദേഹത്തെ തൂക്കുമരത്തിലേക്ക് കൊണ്ടുപോവുമെന്ന് അവര്‍ ഭയപ്പെടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്‍.ഐ.എയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2016 ല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റാണ് സാക്കിര്‍ നായിക്കിനെതിരെ യു.എ.പി.എ പ്രകാരം കേസെടുത്തത്. സാക്കിര്‍ നായിക്കിന് വിദേശത്തു നിന്ന് അജ്ഞാതരില്‍ നിന്ന് ഫണ്ട് ലഭിച്ചുവെന്നും അദ്ദേഹത്തിന്റെ പ്രസംഗത്തിലൂടെ മുസ്‌ലിം യുവാക്കള്‍ തീവ്രവാദത്തിലേക്ക് ചാഞ്ഞുവെന്നുമാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.