2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പ്രവാസികളെ നാട്ടിലെത്തിച്ചാല്‍ ക്വാറന്റൈന്‍ ചെയ്യാന്‍ സൗകര്യമുണ്ടോ; സംസ്ഥാനം മുന്നൊരുക്കങ്ങള്‍ അറിയിക്കണമെന്ന് ഹൈക്കോടതി

  • പ്രവാസികളെ തിരികെയെത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ഇപ്പോള്‍ നിര്‍ദ്ദേശിക്കാനാവില്ല

കൊച്ചി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളെ നാട്ടിലെത്തിക്കുകയാണെങ്കില്‍ ക്വാറന്റൈന്‍ അടക്കമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടോയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. അതേസമയം, പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ഇപ്പോള്‍ നിര്‍ദ്ദേശിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. രാജ്യമാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള ഈ സാഹചര്യത്തില്‍ കേന്ദ്രത്തോട് അത്തരമൊരു നിര്‍ദേശം വെക്കാനാവില്ലെന്നാണ് ഹൈക്കോടതി അറിയിച്ചത്.

പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം.സി.സി നല്‍കിയ ഹരജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ പരാമര്‍ശം.

പ്രവാസികളെ തിരികെ എത്തിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ മുന്നൊരുക്കങ്ങൾ അറിയിക്കാൻ ഹൈക്കോടതി നിർദേശം നല്‍കി. ക്വാറന്റീൻ സൗകര്യങ്ങൾ, ഡോക്ടർമാരുടെയും നഴ്സുമാരുടെയും എണ്ണം മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവ വ്യക്തമാക്കുന്ന പത്രിക സമർപ്പിക്കണം.  ഗര്‍ഭിണികളുടേയും പ്രായം ചെന്നവരുടേയും കാര്യത്തിൽ ഗൗരവമായ പരിഗണന ആവശ്യമാണെന്നും കോടതി വിലയിരുത്തി. 

ലോക് ഡൗൺ മെയ് 3 ന് തീരുന്ന സാഹചര്യത്തിൽ 5 ന് ഹർജി പരിഗണിക്കാമെന്ന് കോടതി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.