2020 January 26 Sunday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

പെണ്‍കുട്ടിയെ ശല്യപ്പെടുത്തി: ഹരിയാന ബി.ജെ.പി സംസ്ഥാനധ്യക്ഷന്റെ മകന്‍ അറസ്റ്റില്‍

ചണ്ഡീഗണ്ഡ്: ഹരിയാനയിലെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സുഭാഷ് ബരാളയുടെ മകന്‍ വികാസിനെ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയ കേസില്‍ പൊലിസ് അറസ്റ്റു ചെയ്തു. സംസ്ഥാനത്തെ ഒരു ഐ.എ.എസ് ഓഫീസറുടെ മകളെ ശല്യം ചെയ്തതിനാണ് വികാസിനെ അറസ്റ്റു ചെയ്തത്.

വികാസും സുഹൃത്തുക്കളും ചേര്‍ന്ന് ബൈക്കില്‍ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്നാണ് പരാതി. പെണ്‍കുട്ടിയാണ് പൊലിസില്‍ പരാതി നല്‍കിയത്. ചണ്ഡീഗഢ് പൊലിസാണ് അന്വേഷണം നടത്തുന്നത്. ഇന്ത്യന്‍ പീനല്‍ കോഡിലെ പ്രധാന വകുപ്പുകള്‍ ചേര്‍ത്താണ് ഇദ്ദേഹത്തിനും സുഹൃത്തുക്കള്‍ക്കുമെതിരേ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.