2019 August 18 Sunday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

കശ്മീരില്‍ നിന്നുള്ള വാര്‍ത്തകള്‍ അതീവ ആശങ്കാജനകമെന്ന് ഐക്യരാഷ്ട്രസഭ; മേഖലയിലെ ഓരോ ചലനവും നിരീക്ഷിച്ചുവരികയാണെന്ന് അമേരിക്ക

യുനൈറ്റഡ്‌നാഷന്‍സ്: ജമ്മുകശ്മീരില്‍ നിന്ന് പുറത്തുവരുന്ന ഓരോ വാര്‍ത്തകളും അങ്ങേയറ്റം ആശങ്കാജനകമാണെന്ന് ഐക്യരാഷ്ട്രസഭ. ജമ്മുകശ്മീരിലുള്ള പുതിയ നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് കൂടുതല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കിടയാക്കുമെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മിഷന്‍ വക്താവ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലാണ് കശ്മീരിലെ നിലവിലെ സാഹചര്യങ്ങളെ കുറിച്ചുള്ള ആശങ്ക പങ്കുവച്ചത്.

ജമ്മുകശ്മീരിലെ നിയന്ത്രണങ്ങളെയും നേതാക്കളെ തടവില്‍ വക്കുന്നതിനെയും കസ്റ്റഡി കൊലപാതകങ്ങളെയും സംബന്ധിച്ചുള്ള കഴിഞ്ഞമാസത്തെ യു.എന്‍ റിപ്പോര്‍ട്ട് പരാമര്‍ശിച്ചാണ് വീഡിയോ പ്രസ്താവന തുടങ്ങുന്നത്. മുന്‍പ് കണ്ടിട്ടില്ലാത്ത വിധം ആശയവിനിമയ ഉപാധികളുടെ കൂട്ട നിരോധനമാണ് കശ്മീരില്‍ ഉണ്ടായിരിക്കുന്നതെന്ന് അറിയാന്‍ കഴിഞ്ഞു. സമാധാനപരമായി ഒരുമിച്ചുകൂടാനുള്ള സാഹചര്യം ഇല്ലാതാക്കുകയും രാഷ്ട്രീയ നേതാക്കളെ നിയമവിരുദ്ധമായി തടവില്‍ വയ്ക്കുകയും ചെയ്യുകയാണ്. ഇത്തരം നടപടികള്‍ ഈ നേതാക്കളെയും അവരുടെ ജനതയെയും കശ്മീരിന്റെ ഭാവി സംബന്ധിച്ച പൂര്‍ണാര്‍ത്ഥത്തിലുള്ള ജനാധിപത്യ സംവാദങ്ങളില്‍ നിന്ന് അകറ്റുനിര്‍ത്തും- പ്രസ്താവനയില്‍ പറയുന്നു.

അതേസമയം, മേഖലയിലെ ചലനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അമേരിക്കന്‍ വിദേശകാര്യ വക്താവ് പ്രസ്താവിച്ചു. സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഐക്യരാഷ്ട്രസഭ ാസെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസിന്റെ വക്താവും പറഞ്ഞു. ഇന്ത്യയും പാകിസ്താനും പരമാവധി സംയമനം പാലിക്കണമെന്നും ഇരുരാജ്യങ്ങളുമായും ബന്ധപ്പെട്ടുവരികയാണെന്നും വക്താവ് അറിയിച്ചു.

Hardly any information coming out of occupied Kashmir is of great concern: UN Human Rights spokesperson


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.