2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

10 ബി.ജെ.പി എം.എല്‍.എമാരുമായി നിതിന്‍ പാട്ടേല്‍ കോണ്‍ഗ്രസിനൊപ്പം ചേരണമെന്ന് ഹാര്‍ദിക് പാട്ടേല്‍

ശരങ്ക്പൂര്‍: ആഭ്യന്തര വകുപ്പിനെച്ചൊല്ലിയുള്ള ബി.ജെ.പി തര്‍ക്കത്തെ മുതലെടുത്ത് പട്ടിതാര്‍ നേതാവ് ഹാര്‍ദിക് പാട്ടേല്‍. 10 ബി.ജെ.പി എം.എല്‍.എമാരുമായി ഉപമുഖ്യമന്ത്രി നിതിന്‍ പാട്ടേല്‍ കോണ്‍ഗ്രസിനൊപ്പം ചേരണമെന്നാണ് ഹാര്‍ദിക്കിന്റെ ആവശ്യം.

വിജയ് രൂപാണിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സര്‍ക്കാരില്‍ നിതിന്‍ പാട്ടേല്‍ ഉപമുഖ്യമന്ത്രിയാണെങ്കിലും ആഭ്യന്തര വകുപ്പ് വിട്ടുകൊടുത്തിട്ടില്ല. ഇത് ബി.ജെ.പിയില്‍ പുകഞ്ഞുകൊണ്ടിരിക്കെയാണ് ഹാര്‍ദിക്കിന്റെ പരാമര്‍ശം.

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ഹാര്‍ദിക്കിന്റെ പിന്തുണ കോണ്‍ഗ്രസിനായിരുന്നു. ”നിതിന്‍ പാട്ടേല്‍ 10 എം.എല്‍.എമാരുമായി കോണ്‍ഗ്രസിലേക്കു വരികയാണെങ്കില്‍ അദ്ദേഹത്തിന് പറ്റിയ സ്ഥാനം നല്‍കാന്‍ ഞാന്‍ സംസാരിക്കാം”- ഹാര്‍ദിക് മാധ്യമങ്ങളോടു പറഞ്ഞു.

ബി.ജെ.പിക്കൊപ്പമുള്ള പാട്ടേല്‍ നേതാക്കന്മാരോടും പാര്‍ട്ടി വിടാന്‍ ഹാര്‍ദിക് ആഹ്വാനം ചെയ്യുന്നുണ്ട്. ”ബി.ജെ.പി പാട്ടേലുകളെ ബഹുമാനിക്കുന്നില്ലെങ്കില്‍, അവര്‍ പാര്‍ട്ടി വിട്ട് നിതിന്‍ പാട്ടേലിനെ പിന്തുണയ്ക്കണം”- ഹാര്‍ദിക് പറഞ്ഞു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.