2017 November 11 Saturday
ഇന്നലെയോളമെന്തെന്നറിഞ്ഞീലാ ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ ഇന്നിക്കണ്ട തടിക്കു വിനാശവു മിന്ന നേരമെന്നേതുമറിഞ്ഞീലാ.
പൂന്താനം നമ്പൂതിരി

ബി.ജെ.പി തനിക്കെതിരെ വ്യാജ ലൈംഗിക സി.ഡി ഇറക്കിയേക്കുമെന്ന് ഹാര്‍ദിക് പട്ടേല്‍

ന്യൂഡല്‍ഹി:തന്നെ അപമാനിക്കാന്‍ ബി.ജെ.പി വ്യാജ ലൈംഗിക സി.ഡി പുറത്തിറക്കാന്‍ സാധ്യതയുണ്ടെന്ന ആരോപണവുമായി പാട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍. ഗുജറാത്ത് തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് അത് പുറത്ത് വിട്ട് തന്റെ പേര് കളങ്കപ്പെടുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി തനിക്കെതിരെ ലൈംഗിക ദൃശ്യങ്ങളടങ്ങിയ സി.ഡി തയ്യാറാക്കുന്നതായി സൂചന ലഭിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അത് പുറത്തുവിടാനാണ് ബി.ജെ.പിയുടെ നീക്കമെന്നുമാണ് ഹാര്‍ദികിന്റെ ആരോപണം.

വിവരം എവിടെ നിന്ന് ലഭിച്ചുവെന്ന ചോദ്യത്തിന് അത് ബി.ജെ.പിയുടെ തനിസ്വഭാവമാണെന്ന് ഹാര്‍ദ്ദിക് പട്ടേല്‍ മറുപടി നല്‍കി.

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷിനില്‍ ബി.ജെ.പി കൃത്രിമത്വം നടത്തിയേക്കുമെന്നും ഹാര്‍ദിക് ആരോപിച്ചു.

സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ബി.ജെ.പി ശ്രമിച്ചേക്കുമെന്നും ഹാര്‍ദിക് ആരോപിക്കുന്നുന്നുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഹാര്‍ദിക് കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.