2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ടി.വി ഷോയിലെ സ്ത്രീവിരുദ്ധ പരാമര്‍ശം: രാഹുലിനും ഹാര്‍ദിക് പാണ്ഡ്യയ്ക്കും 20 ലക്ഷം വീതം പിഴ

 

ടി.വി ഷോയ്ക്കിടെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെ സംഭവത്തില്‍ ഇന്ത്യന്‍ യുവതാരങ്ങളായ കെ.എല്‍ രാഹുലിനും ഹാര്‍ദിക് പാണ്ഡ്യയ്ക്കും പിഴശിക്ഷ. 20 ലക്ഷം രൂപ വീതമാണ് ഇരുവര്‍ക്കും പിഴ.

ബി.സി.സി.ഐ ഓംബുഡ്‌സ്മാനായ ഡി.കെ ജെയിനാണ് അന്വേഷണം നടത്തി പിഴ അടക്കാന്‍ നിര്‍ദേശിച്ചത്.

10 ലക്ഷം രൂപ വീതം ബ്ലൈന്‍ഡ് ക്രിക്കറ്റ് അസോസിയേഷനും ഓരോ ലക്ഷം രൂപ വീതം രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച 10 പാരാമലിട്ടറി ഉദ്യോഗസ്ഥരുടെ വിധവകള്‍ക്ക് നല്‍കാനുമാണ് നിര്‍ദേശം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.