2019 August 20 Tuesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

മോദിയെയും അമിത് ഷായെയും വിമര്‍ശിച്ചു; ഗായിക ഹാര്‍ഡ് കൗറിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് പൂട്ട് വീണു

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും വിമര്‍ശിച്ചതിന് പിന്നാലെ പ്രശസ്ത റാപ്പ് നര്‍ത്തകിയും ഗായികയുമായ ഹാര്‍ഡ് കൗറി(തരണ്‍ കൗര്‍ ധിലോണ്‍)ന്റെ ട്വിറ്റര്‍ അക്കൗണ്ടിന് പൂട്ട് വീണു. ഓണ്‍ലൈനില്‍ മോദിയെയും ഷായെയും പരിഹസിച്ചും ഖലിസ്താന്‍ പ്രസ്ഥാനത്തെ പിന്തുണച്ചും വീഡിയോ പോസ്റ്റ്‌ചെയ്തതിന് പിന്നാലെയാണ് അവരുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്റ് ചെയ്യപ്പെട്ടത്.

ഇതാദ്യമായല്ല മോദിയുള്‍പ്പെടെയുള്ള സംഘ്പരിവാര്‍ നേതാക്കള്‍ക്കെതിരെ വിമര്‍ശനവും പരിഹാസവും ചൊരിഞ്ഞ് ഹാര്‍ഡ് കൗര്‍ വാര്‍ത്തയില്‍ ഇടംപിടിക്കുന്നത്. നേരത്തെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിനെതിരെയും വിമര്‍ശനം ഉന്നയിച്ചതിന് കൗറിനെതിരെ കേസെടുത്തിരുന്നു. ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയുമായിരുന്നു ഇവരുടെ വിമര്‍ശനം. യോഗി ആദിത്യനാഥിനെ ‘റേപ്മാന്‍’ എന്ന് വിശേഷിപ്പിച്ച കൗര്‍, രാജ്യത്തെ ഭീകരാക്രമണങ്ങള്‍ക്ക് ഉത്തരവാദി മോഹന്‍ ഭാഗവതാണെന്നും ആരോപിച്ചിരുന്നു. ഹേമന്ത് കര്‍ക്കരെയുടെ മരണത്തിനും മോഹന്‍ ഭാഗവാതാണ് ഉത്തരവാദിയെന്നും ഹാര്‍ഡ് കൗര്‍ ഫേസ്ബുക്കില്‍ ആരോപിച്ചു. ഇതേതുടര്‍ന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തിയായിരുന്നു കേസ്.

Hard Kaur’s Twitter Account Suspended After She Posts Video Supporting Khalistan Movement, Abusing Modi


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.