2018 September 21 Friday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ഹാന്‍ കാങിന് ബുക്കര്‍ പുരസ്‌കാരം

ലണ്ടന്‍: ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങിന് 2016ലെ മാന്‍ ബുക്കര്‍ പുരസ്‌കാരം. ഹാന്‍ കാങിന്റെ ദ വെജിറ്റേറിയന്‍ എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഡെബോറ സ്മിത്ത് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത നോവല്‍ പോര്‍ട്ട്‌ബെലോ ബുക്‌സാണ് പ്രസിദ്ധീകരിച്ചത്.മാംസാഹാരിയായ സ്ത്രീയുടെ മനം മാറ്റത്തെ കുറിച്ചുള്ളതാണ് നോവല്‍. സോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്‌സില്‍ ക്രിയേറ്റീവ് റൈറ്റിങ് അധ്യാപികയാണ് ഹാന്‍.പ്രശസ്ത എഴുത്തുകാരന്‍ ഓര്‍ഹാന്‍ പാമുക് അടക്കം 155 പേരെ മറികടന്നാണ് ഇവര്‍ പുരസ്‌കാരം നേടിയത്. സമ്മാനത്തുകയായ 50,000 പൗണ്ട് എഴുത്തുകാരിയും വിവര്‍ത്തകയും പങ്കിടും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.