2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ഹമീദലി ഷിഹാബ് തങ്ങള്‍ക്ക് സ്വീകരണം നല്‍കി

 

റിയാദ് : സമസ്ത ഇസ്‌ലാമിക് സെന്റര്‍ തായിഫ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സഊദി പര്യടനത്തില്‍ ഏര്‍പ്പെട്ട പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ക്ക് സ്വീകരണം നല്‍കി. എസ്. ഐ.സി ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ശരീഫ് ഫൈസി കരുവാരക്കുണ്ട് അധ്യക്ഷത വഹിച്ചു. ബഷീര്‍ താനൂര്‍ തങ്ങളെ ഷാളണിയിച്ചു സ്വീകരിച്ചു.

ചടങ്ങില്‍ വിഖായ വളണ്ടിയര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ തങ്ങള്‍ വിതരണം ചെയ്തു. സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ വൈജ്ഞാനിക മുന്നേറ്റത്തിലും പ്രയാസപ്പെടുന്നവര്‍ക്ക് സഹായമെത്തിക്കുന്നതിലും പ്രവാസികള്‍ എന്നും മുമ്പില്‍ നിന്നിട്ടുണ്ട്.
ഉദ്ദേശശുദ്ധിയോടെ മഹാത്മാക്കള്‍ കാണിച്ചു തന്ന പാതയിലൂടെ നാം ജീവിതം ക്രമപ്പെടുത്തണമെന്നും അദ്ദേഹം പ്രവര്‍ത്തകരെ ഉണര്‍ത്തി.

നൗഫല്‍ വാഫി, സുബൈര്‍ കൊടുങ്ങല്ലൂര്‍, കുഞ്ഞിപ്പ, ലത്തീഫ് മസീഫ്, അബ്ദുല്‍ ജബ്ബാര്‍ കരുളായി, അലി തെങ്കര,അഷ്‌റഫ് താനാളൂര്‍ റസാക്ക് കോട്ടപ്പുറം, അബ്ദുറഹ്മാന്‍ വടക്കാഞ്ചേരി, എം എ റഹ്മാന്‍, അബ്ദുസ്സലാം പുല്ലാളൂര്‍, ജലീല്‍ കട്ടിലശ്ശേരി,സക്കീര്‍ പൂനൂര്‍, അഷ്‌റഫ് ടി പി , സൈതലവി് എന്നിവര്‍ പങ്കെടുത്തു ബഷീര്‍ താനൂര്‍ സ്വാഗതവും ശരീഫ് മണ്ണാര്‍ക്കാട് നന്ദിയും പറഞ്ഞു


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.