2017 September 21 Thursday
അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ ലവനിയിലാദിമമായൊരാത്മരൂപം; അവനവനാത്മസുഖത്തിനാചരിക്കു ന്നവയപരന്നു സുഖത്തിനായ് വരേണം
ശ്രീനാരായണ ഗുരു

ഹലിമ യാക്കൂബ് സിങ്കപ്പൂരിന്റെ എട്ടാമത്തെ പ്രസിഡന്റ്

സിങ്കപ്പൂര്‍: സിങ്കപ്പൂരിന്റെ എട്ടാമത്തെ പ്രസിഡന്റായി പാര്‍ലമെന്റിലെ മുന്‍ സ്പീക്കര്‍ ഹലിമ യാക്കൂബ് തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിതാ പ്രസിഡന്റ് രാജ്യത്ത് അധികാരമേല്‍ക്കുന്നത്. ഐക്യകണ്‌ഠേനയായിരുന്നു തിരഞ്ഞെടുപ്പ്.

വര്‍ഷങ്ങളായി പീപ്പിള്‍സ് ആക്ഷന്‍ പാര്‍ട്ടി ഭരിക്കുന്ന സിങ്കപ്പൂരില്‍ സര്‍ക്കാരും ഭരണകകക്ഷിയും ഹലിമയെ പ്രസിഡന്റാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ മലയ് വംശജയാണ് ഹലിമാ.

ആദ്യ വനിതാ പ്രസിഡന്റ് എന്ന നിലയില്‍ ഹലീമയുടെ സ്ഥാനലബ്ധി ചരിത്രമാണ്.


 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.