2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ഹജ്ജിനെത്തിയ വിദേശ ഹാജിമാര്‍ 18,03,228 പേര്‍, ഇന്ത്യയില്‍ നിന്നെത്തിയവരില്‍ മരിച്ചവര്‍ 25 പേര്‍

 

മക്ക: വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ ഹാജിമാരുടെ കണക്കുകള്‍ സഊദി ജവാസാത്ത് (പാസ്‌പോര്‍ട്ട്) വിട്ടു. 18,03,228 തീര്‍ത്ഥാടകരാണ് വിദേശങ്ങളില്‍ നിന്നും ഹജ്ജ് കര്‍മ്മത്തിനെത്തിയത്. കഴിഞ്ഞ വര്ഷത്തേക്കാളും ഒന്നേക്കാല്‍ ലക്ഷത്തോളം ഹാജിമാരാണ് എത്തിച്ചേര്‍ന്നത്. ഇവരില്‍ 16,92,117 വിദേശ തീര്‍ത്ഥാടകര്‍ വിമാന വഴിയാണ് എത്തിച്ചേര്‍ന്നത്. ജിദ്ദ അസീസ് അനന്തരാഷ്ട്ര വിമാനത്താവളം, മദീന പ്രിന്‍സ് സുല്‍ത്താന്‍ അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് വിദേശ ഹാജിമാര്‍ വിമാനമിറങ്ങിയത്. 93,861 വിദേശികള്‍ കര മാര്‍ഗ്ഗം വഴിയും 17,250 വിദേശികള്‍ കപ്പല്‍ മാര്‍ഗ്ഗം വഴിയുമാണ് വിദേശ തീര്‍ത്ഥാടകര്‍ എത്തിച്ചേര്‍ന്നത്. ഇന്ത്യയില്‍ നിന്നും വര്‍ഷം ലക്ഷം തീര്‍ത്ഥാടകരാണ് എത്തിച്ചേര്‍ന്നത്. അവസാന ഇന്ത്യന്‍ വഹിച്ചുള്ള വിമാനം ബുധനാഴ്ച്ച രാവിലെ എത്തിച്ചേര്‍ന്നു.

നാല്‍പതിനായിരം തീര്‍ത്ഥാടകര്‍ സ്വകാര്യ ഹജ്ജ് സര്‍വ്വീസുകള്‍ മുഖേനയാണ് ഹജ്ജിനെത്തിയത്. ഇന്ത്യന്‍ തീര്‍ത്ഥാടകാരില്‍ ഹജ്ജ് കമ്മിറ്റി മുഖേനയെത്തിയ 21 ഹാജിമാരും സ്വാകാര്യ ഹജ്ജ് ഗ്രൂപ്പ് വഴിയെത്തിയ 4 തീര്‍ത്ഥാടകരും വെച്ച് മരിച്ചു. ബാക്കിയുള്ള രണ്ട് ലക്ഷത്തോളം വരുന്ന ഹാജിമാരാണ് ഇന്ന് മിനയിലേക്ക് പുറപ്പെടുക. ഗുരുതര ആരോഗ്യ പ്രയാസങ്ങളിലുള്ള 8 ഹാജിമാര്‍ ചികിത്സയിലാണ്. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ ദിനത്തില്‍ ഇവരെ പ്രത്യേക വാഹനത്തില്‍ എത്തിക്കും. മിനായില്‍ കിംഗ് അബ്ദുള്ള പാലത്തിനു സമീപം സൂകുല്‍ അറബ് റോഡിനും ജൌഹറാ റോഡിനും ഇടയിലാണ് ഇന്ത്യന്‍ ഹാജിമാരുടെ തമ്പുകള്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.