2018 October 16 Tuesday
ജീവിച്ചു തന്നെ മനസിലാക്കേണ്ട ഒന്നിലേറെ പാഠങ്ങളാണ് ജീവിതം

ഹജ്ജ്: അഞ്ചാം തവണക്കാരായ 65 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഈ വര്‍ഷം അവസരം നല്‍കണമെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: തുടര്‍ച്ചയായ അഞ്ചാം തവണയും ഹജ്ജ് തീര്‍ഥാടനത്തിനായി അപേക്ഷിച്ച 65 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഈ വര്‍ഷം തന്നെ അവസരം നല്‍കണമെന്ന് സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ്.

സഊദി അറേബ്യ ഈവര്‍ഷം അധികമായി നല്‍കിയ 5000 സീറ്റുകളില്‍ 65നു മുകളിലുള്ള അഞ്ചാംവര്‍ഷക്കാരായ 1960 പേരെ നറുക്കെടുപ്പില്ലാതെ ഉള്‍പ്പെടുത്തണം.

ബാക്കിയുള്ള 3000 ഓളം സീറ്റുകള്‍ കൂടുതല്‍ തവണ അപേക്ഷിച്ച മറ്റുള്ളവര്‍ക്ക് വീതിച്ചുനല്‍കണമെന്നും ചീഫ്ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ച് വ്യക്തമാക്കി.

ഈ വര്‍ഷത്തെ കേന്ദ്രസര്‍ക്കാരിന്റെ ഹജ്ജ് നയം ചോദ്യംചെയ്ത് കേരളാ ഹജ്ജ് കമ്മിറ്റി സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. കേരളം ഉന്നയിച്ച ഹജ്ജ് നയത്തിലെ മറ്റു വിഷയങ്ങളില്‍ കൂടുതല്‍ വാദംകേള്‍ക്കാനായി ജൂലൈയിലേക്കു മാറ്റിവച്ചു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News