2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ഹജ്ജ് 2018: ഹജ്ജ് റിപ്പോര്‍ട്ട് ചെയ്യാന്‍ ആയിരത്തോളം മാധ്യമ പ്രവര്‍ത്തകര്‍

മക്ക: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുക ആയിരത്തോളം മാധ്യമപ്രവര്‍ത്തകര്‍. ദേശീയ അന്തര്‍ദേശീയ മാധ്യമ പ്രവര്‍ത്തകരെ സ്വീകരിക്കാന്‍ സഊദി ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി വാര്‍ത്താ വിതരണ മന്ത്രി ഡോ: അവാദ് ബിന്‍ സ്വാലിഹ് പറഞ്ഞു. ദേശീയ, അന്താരാഷ്ട്ര അച്ചടി, ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടിങ്ങിനായി രംഗത്തുണ്ടാകും.

മാധ്യമ പ്രവര്‍ത്തകരുടെ സുഗമമായ റിപ്പോര്‍ട്ടിങ്ങിനായി മക്കയിലും അനുബന്ധ കേന്ദ്രങ്ങളിലും വിപുലമായ സജ്ജീകരണങ്ങളോടെ മീഡിയ സെന്ററുകളും സജ്ജമാക്കുന്നുണ്ട്.ഹജ്ജിന്റെ തത്സമയ ദൃശ്യങ്ങളും വാര്‍ത്തകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തത്സമയം എത്തിക്കുന്നതിനുള്ള നൂതന സാങ്കേതിക വിദ്യകള്‍ അടങ്ങിയ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും വാര്‍ത്താ മന്ത്രി പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.