2019 September 23 Monday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

ഹജ്ജ് തീര്‍ത്ഥാടക മക്കയില്‍ മരിച്ചു

 

മക്ക: ഹജ് കര്‍മത്തിനെത്തിയ ഏറ്റുമാനൂര്‍ പരേതനായ ഹസ്സന്‍ ബാവ റാവുത്തരുടെ ഭാര്യ ഫാത്തിമാ ബീവി മക്കയില്‍ നിര്യാതയായി. ഹജ്ജ് കര്‍മങ്ങള്‍ക്കു ശേഷം നാട്ടിലേക്കു തിരിച്ചു പോകുവാന്‍ തയ്യാറായിരിക്കെ അസുഖ ബാധിതയായി മക്ക അല്‍ നൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഖബറടക്കം ഇന്നലെ മഗ്‌രിബ് നമസ്‌കാരശേഷം മക്കയില്‍ നടത്തി.

മക്കള്‍: റിയാദ് കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് ബഷീര്‍ (സാപ്റ്റ്‌കോ, റിയാദ്), നൂര്‍ജഹാന്‍, സഫിയ ബീവി, ലൈല ബീവി, ആബിദ, നബീസത്ത് ബീവി, നജീറ ബീവി, പരേതയായ ഹാജിറ, നസീമ ബീവി, ഷെമി മോള്‍. മരുമക്കള്‍ : സൈനബ, പരേതനായ സെയ്ദ് മുഹമ്മദ്, പരേതനായ അലിയാര്‍ കുട്ടി, പി.കെ. ഹമീദ്, മുഹമ്മദ് ഇസ്മായില്‍, എ.എ. സിദ്ധിഖ്, മുഹമ്മദ് നൗഷാദ്, അബ്ദുല്‍ ലത്തീഫ്.
ജിദ്ദ കെ.ഡി.പി.എ ചെയര്‍മാന്‍ നിസാര്‍ എരുമേലി, മക്ക ഒ.ഐ.സി.സി പ്രസിഡന്റ് ഷാനിയാസ്, ജന. സെക്രട്ടറി ഷാജി, സാമൂഹിക പ്രവര്‍ത്തകന്‍ അലി മണ്ണാര്‍ക്കാട് തുടങ്ങിയവര്‍ രേഖകള്‍ ശരിയാക്കുന്നതിന് നേതൃത്വം നല്‍കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.