2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

ഹജ്ജിനെത്തിയ സിറിയന്‍ തീര്‍ത്ഥാടക നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി

 

മക്ക: വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനെത്തിയ സിറിയന്‍ തീര്‍ത്ഥാടക നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. മക്കയില്‍ ആശുപതിരയിയിലാണ് 23 കാരി സിസേറിയനിലൂടെ നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. യുവതിയുടെ അഞ്ചു വര്‍ഷത്തിന് ശേഷമുള്ള രണ്ടാമത്തെ പ്രസവത്തില്‍ രണ്ടു ആണ്മക്കള്‍ക്കും രണ്ടു പെണ്മക്കള്‍ക്കുമാണ് യുവതി ജന്മം നല്‍കിയത്.

1300 നും 1800 നും ഇടയില്‍ തൂക്കമുളള കുട്ടികള്‍ നവജാത ശിശുക്കള്‍ക്കായുള്ള തീവ്ര പരിചരണ വിഭാഗത്തിലാണിപ്പോള്‍. രണ്ടു കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണെന്നും രണ്ടു കുട്ടികള്‍ നേരിയ ശ്വാസ തടസം നേരിടുന്നുണ്ടെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, ഇവരുടെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നതായും അധികൃതര്‍ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News