2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ഇന്ത്യയില്‍നിന്നുള്ള ആദ്യ ഹജ്ജ് സംഘത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി മദീന കെ.എം.സി.സി

ജിദ്ദ: ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി ഇന്ത്യയില്‍ നിന്നെത്തുന്ന ആദ്യ തീര്‍ഥാടക സംഘത്തെ വരവേത്ക്കാനുള്ള അവസാന ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി മദീന കെ എം സി സി.

ഡല്‍ഹിയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘത്തെ മദീനയുടെ പാരമ്പര്യമനുസരിച്ചുള്ള ആതിഥ്യ മര്യാദയോടുകൂടി സ്വീകരിക്കുമെന്ന് അല്‍ അബീര്‍ മെഡിക്കല്‍ സെന്ററില്‍ ചേര്‍ന്ന മദീന കെ എം സി സി ഹജ്ജ് സെല്‍ വളണ്ടിയര്‍ സംഗമത്തില്‍ നേതാക്കള്‍ പറഞ്ഞു.

ഷെമീര്‍ ഖാന്‍ തൊടുപുഴയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മുഹമ്മദ് റിപ്പണ്‍ ഉത്ഘാടനം ചെയ്തു. റഷീദ് പേരാമ്പ്ര, ഹംസ പെരിമ്പലം, ഗഫൂര്‍ പട്ടാമ്പി, ഫൈസല്‍ വെളിമുക്ക്, ഓ കെ റഫീഖ്, എന്നിവരും വിവിധ വിംഗുകളുടെ കണ്‍വീനര്‍മാരായ ഫസലുറഹ്മാന്‍, ജലീല്‍ കുറ്റ്യാടി, ജമാല്‍ പാലൊളി, സലീം പള്ളിക്ക ബസാര്‍, നിസാര്‍ മേപ്പയ്യൂര്‍, അഷ്‌റഫ് മൊനൂര്‍, നവാസ്, എന്നിവര്‍ സംസാരിച്ചു. ശെരീഫ് കാസര്‍ക്കോട് സ്വാഗതവും അഷ്‌റഫ് അഴിഞ്ഞിലം നന്ദിയും പറഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.