2019 February 22 Friday
ശരീരത്തിനു സൗന്ദര്യം എന്നതുപോലെയാണ് മനസ്സിന് തെളിമയാര്‍ന്ന ചിന്ത -ലാറേഷ് ഫുക്കോള്‍ഡ്

ഹജ്ജ് 2018: മക്കയ്ക്കടുത്ത വിമാനത്താവളങ്ങളില്‍ മുസ്‌ലിം യാത്രികര്‍ക്ക് നിയന്ത്രണം

മക്ക: ഹജ്ജ് സമയം അടുത്തതോടെ അനധികൃതമായി ഹജ്ജിനെത്തുന്നത് തടയുന്നതിന്റെ ഭാഗമായി മക്കയ്ക്കു സമീപമുള്ള വിമാനത്താവളങ്ങളില്‍ മുസ്‌ലിം യാത്രികര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. പടിഞ്ഞാറന്‍ സഊദിയിലെ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്ത്രാഷ്ട്ര വിമാനത്താവളം, മദീന പ്രിന്‍സ് അബ്ദുല്‍ അസീസ് അന്ത്രാഷ്ട്ര വിമാനത്താവളം, യാമ്പു അന്താരാഷ്ട്ര വിമാനത്താവളം, താഇഫ് ആഭ്യന്തര വിമാനത്താവളം എന്നിവിടങ്ങളിലാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്.

ഈ പ്രദേശങ്ങളിലെ ഇഖാമയുള്ളവര്‍ക്കും ആശ്രിത വിസയിലുള്ളവര്‍ക്കും നിയന്ത്രണം ബാധകമല്ല. മറ്റു പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ അനധികൃത രീതിയില്‍ ഹജ്ജിനെത്തുന്നത് തടയുകയാണ് ലക്ഷ്യം. നിയന്ത്രണം ആഗസ്റ്റ് 22 വരെ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, അമുസ്‌ലിംകളായ യാത്രികര്‍ക്ക് വിമാനത്താവളങ്ങളില്‍ യഥേഷ്ടം എത്തിച്ചേരാനാകുമെന്നും നിയന്ത്രണങ്ങള്‍ ഇല്ലെന്നും സഊദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.