2017 November 09 Thursday
ചിന്തിക്കാത്തവരുടെ മനസ്സ് ആള്‍പാര്‍പ്പില്ലാത്ത വീടുപോലെ ജീര്‍ണിച്ചു പോകുന്നു
യുങ്‌

‘അച്ഛന്‍ ക്രൂരമായി മര്‍ദിക്കുന്നു; ജീവനില്‍ ഭയമുണ്ട്: ഹാദിയ – video

  • രാഹുല്‍ ഈശ്വറിനോട് ഹാദിയ പറഞ്ഞ വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നത്

കൊച്ചി: തന്നെ അഛന്‍ മര്‍ദിക്കുന്നുണ്ടെന്നും താന്‍ ഏതു നിമിഷവും കൊല്ലപ്പെടാമെന്നും ഹാദിയ പറയുന്ന വീഡിയോ സുപ്രഭാതം ഓണ്‍ലൈനിന് ലഭിച്ചു. രാഹുല്‍ ഈശ്വര്‍ ഹാദിയയെ സന്ദര്‍ശിച്ച വേളയില്‍ രാഹുലിനോട് പറയുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

തന്നെ എത്രയും പെട്ടെന്ന് വീട്ടുതടങ്കലില്‍ നിന്ന് രക്ഷപ്പെടുത്തണമെന്നും താന്‍ മരണപ്പെടുമെന്ന് ഉറപ്പാണെന്നും ഹാദിയ പറയുന്നത്് വീഡിയോവില്‍ വ്യക്തമാണ്. അഛന്‍ ദേഷ്യം മൂലം തന്നെ നിരന്തരം അടിക്കുകയും ചവിട്ടുകയും ചെയ്യാറുണ്ടെന്നും മരണപ്പെടാന്‍ സാധ്യതയുണ്ടെന്നും ഹാദിയ പറയുന്നതും വീഡിയോവിലുണ്ട്.

എറണാകുളം പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേയാണ് രാഹുല്‍ ഈശ്വര്‍ തന്റെ കൈയിലുള്ള വീഡിയോ മാധ്യമങ്ങളെ കാണിച്ചത്. ഇതിന്റെ ഒറിജിനല്‍ വീഡിയോ ക്ലിപ് ആണ് ഇപ്പോള്‍ സുപ്രഭാതം ഓണ്‍ലൈന്‍ പുറത്തു വിട്ടിരിക്കുന്നത്.

ഹാദിയയുടെ വീട്ടുതടങ്കലുമായി ബന്ധപ്പെട്ട് ഇനിയും കൂടുതല്‍ ദൃശ്യങ്ങള്‍ തന്റെ കൈയിലുണ്ടെന്നും എന്നാല്‍ വലിയ തരത്തിലുള്ള വര്‍ഗ്ഗീയതക്ക് അതിടയാക്കുമെന്നതിനാലാണ് അവ പുറത്തുവിടാത്തതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

30ാം തീയതി ഹാദിയ കേസ് സുപ്രിം കോടതി പരിഗണിക്കുന്നുണ്ട്. അതിനാല്‍ തന്നെ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് ഇപ്പോള്‍ വീഡിയോ പുറത്തുവിട്ടതെന്നും രാഹുല്‍ പറഞ്ഞു.

video:


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.