2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

‘നെഹ്‌റു 14 മിനിറ്റെങ്കിലും ജയിലില്‍ കിടന്നോ?’; സ്വാതന്ത്ര്യത്തിനു വേണ്ടി 9 തവണ ജയിലില്‍ കിടന്നതറിയാതെ ഉദ്ദവ് താക്കറെയുടെ അട്ടഹാസം

'സവര്‍ക്കര്‍ 14 വര്‍ഷം ജയിലിലായപ്പോള്‍, 14 മിനിറ്റ് നേരമെങ്കിലും നെഹ്‌റു ജയിലില്‍ കിടന്നിരുന്നുവെങ്കില്‍ ഞാനദ്ദേഹത്തെ വീരന്‍ എന്നു വിളിക്കുമായിരുന്നു'

മുംബൈ: ഹിന്ദുത്വയുടെ വക്താവ് വി.ഡി സവര്‍ക്കര്‍ പ്രധാനമന്ത്രിയായിരുന്നുവെങ്കില്‍ പാകിസ്താന്‍ രൂപീകരിക്കപ്പെടുമായിരുന്നില്ലെന്ന് ശിവസേനാ നേതാവ് ഉദ്ദവ് താക്കറെ. സവര്‍ക്കര്‍ക്ക് ഭാരതരത്‌ന സമ്മാനിക്കണമെന്ന് ആവശ്യപ്പെട്ട താക്കറെ, രാജ്യത്തെ രാഷ്ട്രീയ പാരമ്പര്യം ഗാന്ധിജിയിലും നെഹ്‌റുവിലും മാത്രം ഒതുങ്ങുന്നില്ലെന്നും പറഞ്ഞു.

‘സവര്‍ക്കര്‍ 14 വര്‍ഷം ജയിലിലായപ്പോള്‍, 14 മിനിറ്റ് നേരമെങ്കിലും നെഹ്‌റു ജയിലില്‍ കിടന്നിരുന്നുവെങ്കില്‍ ഞാനദ്ദേഹത്തെ വീരന്‍ എന്നു വിളിക്കുമായിരുന്നു. സവര്‍ക്കര്‍ക്ക് ഭാരതരത്‌ന സമ്മാനിക്കണം. ഇപ്പോള്‍ നമ്മുടെ ഹിന്ദുത്വ സര്‍ക്കാരാണ് (എന്‍.ഡി.എ) അധികാരത്തിലുള്ളത്’- ഉദ്ദവ് താക്കറെ പറഞ്ഞു.

‘സവര്‍ക്കര്‍: മറന്നുപോയ ഭൂതകാലത്തില്‍ നിന്നുള്ള പ്രതിധ്വനി’ എന്ന പുസ്തക പ്രകാശന ചടങ്ങിലാണ് ഉദ്ദവ് താക്കറെയുടെ പ്രസ്താവന. സവര്‍ക്കരെ കടുത്ത രീതിയില്‍ വിമര്‍ശിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് പുസ്തകത്തിന്റെ ഒരു കോപ്പി കൊടുക്കണമെന്നും താക്കറെ പറഞ്ഞു.

നെഹ്‌റു ജയിലില്‍ കിടന്നു, 3259 ദിവസങ്ങള്‍

സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഒന്‍പതു പ്രാവശ്യമാണ് ജവഹര്‍ലാല്‍ നെഹ്‌റു ജയിലിലായത്. മൊത്തം 3259 ദിവസങ്ങള്‍ അദ്ദേഹം ജയിലിലായിരുന്നു.

1921 ഡിസംബര്‍ ആറു മുതല്‍ 1922 മാര്‍ച്ച് മൂന്നുവരെ ആദ്യം ജയിലിലായി. ഒടുവില്‍, 1945 ജൂണ്‍ 10 മുതല്‍ ജൂണ്‍ 15 വരെ ആറു ദിവസം ജയിലിലായതാണ് അവസാനത്തെ തടവ്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.