2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

കര്‍ണാടകയില്‍ വീണ്ടും പ്രതിസന്ധി: കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ചു? ഞെട്ടിപ്പിച്ചെന്ന് ഡി.കെ ശിവകുമാര്‍

മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി യു.എസില്‍ പോയിരിക്കുന്ന സാഹചര്യത്തിലാണ് അട്ടിമറി ശ്രമം

 

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി യു.എസിലേക്ക് പറന്ന സന്ദര്‍ഭത്തില്‍, എം.എല്‍.എമാരെ അടര്‍ത്തിമാറ്റി ഭരണം അട്ടിമറിക്കാന്‍ ബി.ജെ.പിയുടെ ശ്രമം. ചില കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

വിജയനഗരയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ ആനന്ദ് സിങ് ഇന്നുച്ചയ്ക്കു ശേഷം ഗവര്‍ണറുടെ സമയം ചോദിച്ചിട്ടുണ്ട്. തുടര്‍ന്ന് സ്പീക്കര്‍ രമേശ് കുമാറിന് രാജിക്കത്ത് സമര്‍പ്പിക്കുമെന്നാണ് വിവരം.

അതേസമയം, വിവരം തന്നെ ഞെട്ടിച്ചിരിക്കുകയാണെന്നും രാജിവച്ചുവെന്ന് പറയുന്നവരെ ബന്ധപ്പെടാന്‍ ശ്രമിക്കുകയാണെന്നും ഇതുവരെ കിട്ടിയിട്ടില്ലെന്നും കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാര്‍ പറഞ്ഞു. രാജിവച്ചെന്ന കാര്യം സത്യമാണോ അല്ലേയെന്ന് സ്പീക്കറോട് ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയില്‍ 13 മാസം പ്രായമായ കോണ്‍ഗ്രസ്- ജെ.ഡി.എസ് സര്‍ക്കാരിനെ താഴെയിടാന്‍ തുടക്കം മുതല്‍ തന്നെ ബി.ജെ.പി ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഖ്യത്തിന് കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതോടെ, കൂടുതല്‍ ഭീഷണിയിലായിരിക്കുകയാണ്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News

Trending News