2018 August 14 Tuesday
സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം
 കുമാരനാശാന്‍

കാബൂളിലെ ആഡംബര ഹോട്ടലില്‍ വെടിവയ്പ്പ്; രണ്ട് അക്രമികള്‍ ഉള്‍പ്പെടെ അഞ്ചു മരണം

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാലമായ കാബൂളിലെ ആഡംബര ഹോട്ടലില്‍ വെടിവയ്പ്പ്. സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് അക്രമികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു.
പത്തോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.നാലു പേരടങ്ങുന്ന അക്രമി സംഘമാണ് ഇന്റര്‍കോണ്ടിനനന്റല്‍ ഹോട്ടലില്‍ ആക്രമണം നടത്തിയത്. 

ശനിയാഴ്ച്ച വൈകീട്ടോടെ ഹോട്ടലില്‍ കടന്നുകൂടിയ അക്രമികള്‍ താമസക്കാര്‍ക്കും ഹോട്ടല്‍ ജീവനക്കാര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു.ഹോട്ടല്‍ മുറിയില്‍ കുടുങ്ങിയ അതിഥികളില്‍ പലരേയും സാഹസികമായാണ് രക്ഷപ്പെടുത്തിയത്. ഹെലികോപ്റ്ററില്‍ എത്തിയാണ് സുരക്ഷാസേന ഹോട്ടലിന്റെ അകത്തക്ക് കടന്നത്.

ഹോട്ടലിലെ ചില ഭാഗങ്ങള്‍ അക്രമികള്‍ തീവയ്ക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശത്ത് സ്ഥിതിഗതികള്‍ ശാന്തമായിട്ടില്ല.ഹോട്ടലിന്റെ ആറാം നിലയില്‍ മറ്റു രണ്ടു പേരുമായി സുരക്ഷാ ഉദ്യോഗസ്ഥര്‍ ഏറ്റുമുട്ടല്‍ തുടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.