2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

ആഭ്യന്തര ഹജ്ജ് രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നവര്‍ക്ക് പിഴ

നിസാര്‍ കലയത്ത്

ജിദ്ദ: ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ ഇ ട്രാക്ക് വഴി ആഭ്യന്തര ഹജ്ജ് സര്‍വിസ് കമ്പനികളില്‍ ഹജ്ജ് രജിസ്‌ട്രേഷന്‍ നടത്തിയ ശേഷം  റദ്ദാക്കുന്നവര്‍ പിഴ നല്‍കേണ്ടിവരുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. രജിസ്‌ട്രേന്റെ സമയമനുസരിച്ച് വ്യത്യസ്തച രീതിയിലുള്ള പിഴയായിരിക്കും ഈടാക്കുക.

തെരഞ്ഞെടുക്കുന്ന ഹജ്ജ് പാക്കേജ് അനുസരിച്ച് നിരക്ക് ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ അക്കൗണ്ടില്‍ അടക്കുന്നതിന് മുമ്പായി രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നവര്‍ പിഴയൊന്നും നല്‍കേണ്ടതില്ല. വ്യവസ്ഥകള്‍ പൂര്‍ണമല്ലാത്തതിനാല്‍ ഹജ്ജ് അനുമതി പത്രം ആഭ്യന്തര മന്ത്രാലയം നിരസിക്കുന്നപക്ഷം ഓരോ ഹജ്ജ് തീര്‍ത്ഥാടകനും അടച്ച തുകയില്‍ നിന്ന് 26.5 റിയാല്‍ വീതം കട്ട് ചെയ്യും. കൂടാതെ മണിട്രാന്‍സ്ഫര്‍ ഇനത്തില്‍ 7.35 റിയാല്‍ കൂടി ഇവരില്‍ നിന്ന് പിടിക്കും.

പണം അടച്ച ശേഷം ഹജ്ജ് അനുമതി പത്രത്തിന്റെ പ്രിന്റ് എടുക്കുന്നതിനു മുമ്പാണ് രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതെങ്കില്‍ ഓരോ തീര്‍ത്ഥാടകനും അടച്ച തുകയില്‍ നിന്ന് 68.25 റിയാല്‍ വീതം പിടിക്കും. മണി ട്രാന്‍സ്ഫര്‍ വകയില്‍ 7.35റിയാലും ഇവരില്‍ നിന്ന് ഇടാക്കും.

മുല്‍ഖഅദ് 25 മുതല്‍ ദുല്‍ഹജ്ജ് ഒന്നുവരെയുള്ള ദിവസങ്ങളില്‍ ഹജ്ജ് അനുമതി പത്രത്തിന്റെ പ്രിന്റ് എടുത്ത ശേഷമാണ് റജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതെങ്കില്‍ 68.25 റിയാല്‍ പണവും ട്രാന്‍സ്ഫര്‍ ഇനത്തില്‍ 7.35 റിയാലും പിടിക്കുക. ദുല്‍ഹജ് ഒന്നിന് റദ്ദ് ചെയ്യുകയാണങ്കില്‍ തെരഞ്ഞെടുക്കുന്ന പാക്കേജ് അനുസരിച്ച് കരാര്‍ തുകയുടെ 30 ശതമാനം കട്ട് ചെയ്യും. മൂന്നിന് റദ്ദ് ചെയ്യുകയാണെങ്കില്‍ 40ശതമാനവും നാലിന് 50ശതമാനവും അഞ്ചിന് 60ശതമാനവും ആറിന് 70ശതമാനവും പിടിക്കും. ദുല്‍ഹജ് ഏഴിന് റദ്ദാക്കുന്നതെങ്കില്‍ അടച്ച തുക മുഴുവന്‍ പിടിക്കുമെന്നും മന്ത്രാലയം അറിയിച്ചു. കുടാതെ ഇ സര്‍വിസ് ഫീസായി 68.25 റിയാലും ബാങ്ക് ട്രാന്‍സ്ഫര്‍ ഫീസായി 7.35 റിയാലും വീതം ഇവര്‍ നല്‍കേണ്ടി വരും.

ഓഫിസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മിനായിലെ തമ്പുകളില്‍ 48 ചതുശ്രമീറ്റര്‍ സ്ഥലം സൗജന്യമായി അനുവദിക്കും. തമ്പുകളില്‍ ഒരു തീര്‍ഥാടകന് നീക്കിവെക്കുന്ന സ്ഥലം 1.6 ചതുശ്രമീറ്ററില്‍ കുറവാകാനും പാടില്ല എന്ന വ്യവസ്ഥയുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.